ലീഡ്സ്: അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. നിശ്ചിത ഓവറുകൾ പൂർത്തിയായപ്പോൾ വിൻഡീസ് 6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. വിൻഡീസിനായി മൂന്ന് പേർ അർദ്ധശതകം നേടി. ഷായ് ഹോപ് 77റൺസെടുത്തപ്പോൾ നിക്കോളാസ് പൂരാൻ 43 പന്തിൽ 58 റൺസടിച്ചു. എവിൻ ലൂയിസും 58 റൺസ് നേടി. ക്യാപ്റ്റൻ ജാസൺ ഹോൾഡർ 34 പന്തിൽ 45 റൺസ് നേടിയപ്പോൾ 4 പന്തിൽ 14 റൺസുമായി കാർലോസ് ബ്രാത്വെയ്റ്റ് സ്കോർ 300 കടത്തി. ഷിമ്രോൺ ഹെറ്റ്മെയർ 31 പന്തിൽ 39 റൺസ് സ്കോർ ചെയ്തു.
അഫ്ഗാനിസ്ഥാന് വേണ്ടി ദൗലത് സാദ്രാൻ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ സയീദ് ഷിർസാദും മുഹമ്മദ് നബിയും റാഷിദ് ഖാനും ഓരോ വിക്കറ്റ് നേടി.
Discussion about this post