ശ്രീലങ്കക്കെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിലേക്ക്.അതേസമയം മത്സരം പുരോഗമിച്ചോണ്ടിരുക്കുമ്പോള് കശ്മീരിന് നീതി വേണമെന്ന ബാനറുമായി ആകാശത്ത് വിമാനങ്ങള്‍ വട്ടമിട്ടു പറന്നത് കാണികള്ക്കും മറ്റുംആകാംഷയുളവാക്കി.
ലീഡ്‌സിലെ ഹെഡിങ്‌ലി ക്രിക്കറ്റ് മൈതാനത്തിനു മുകളിലൂടെയാണ് ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’ എന്ന ബാനറുമായി ഒരു ചെറു വിമാനം പറന്നത്.
An aircraft flies past carrying a banner that reads "Justice for Kashmir" over the field where the Cricket World Cup match between India and Sri Lanka is being played at Headingley in Leeds, England, Saturday, July 6, 2019. pic.twitter.com/hXBYpEdTDc
— Bishwa Mohan Mishra (@mohanbishwa) July 6, 2019
ഇതിനു പിന്നാലെ കശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെടുന്ന ബാനറുമായി മറ്റൊരു വിമാനവും മൈതാനത്തിനു മുകളിലൂടെ പറന്നു.
സംഭവത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അതൃപ്തി അറിയിച്ചു. തങ്ങള്‍ ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് ഐ.സി.സി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന ലോകകപ്പ് മത്സരത്തിലും സമാന സംഭവമുണ്ടായിരുന്നു.
Discussion about this post