ബാഗ്ദാദ്: വടക്കന്‍ ഇറാഖിലെ മൊസൂളില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയെ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തി. ചാര പ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചാണ് സുഹ അഹമ്മദ് റാദിയെന്ന മാധ്യമപ്രവര്‍ത്തകയെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതെന്നു പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ മൊസൂളിലെ വസതിയില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് സുഹ ഐഎസിന്റെ പിടിയിലായത്.
മൊസൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രത്തിലെ റിപ്പോര്‍ട്ടറായിരുന്നു ഇവര്‍. മൊസൂള്‍ നഗരം ഐഎസിന്റെ നിയന്ത്രണത്തിലായതിനു ശേഷം
കൊല്ലപ്പെടുന്ന പതിനാലാമത്തെ മാധ്യമ പ്രവര്‍ത്തകയാണ് ഇവരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Discussion about this post