ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ക്കോഴ കേസ് എഴുതിതള്ളാനുള്ള നീക്കത്തിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജൂലൈ 20ന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സമരം നടത്തുമെന്നും കോടിയേരി പറഞ്ഞു.. മാണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വഴിവിട്ടു സഹായിച്ചു. ഉമ്മന്‍ ചാണ്ടി വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കി എന്നും കോടിയേരി ആരോപിച്ചു.
കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
Discussion about this post