ഗോവയിൽ കോൺഗ്രസിൽ നിന്നും 10 എം.എൽ.എ മാരെ വ്യാഴാഴ്ച ബി.ജെ.പിയിൽ ചേർത്തു. ബി.ജെ.പി വർക്കിങ്ങ് പ്രസിഡന്റ് ജെ.പി നദ്ദ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് 10 പേരും ബി.ജെ.പിയിൽ ചേർന്നത്.
ഇവരിൽ മന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്തവരുടെ സത്യപ്രതിജ്ഞ വെളളിയാഴച നടത്തും. വ്യാഴാഴ്ച രാവിലെ 10.എം.എൽ.എമാരും ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
കർണ്ണാടകയിൽ കോൺഗ്രസ് പ്രതിസന്ധി നേരിടുമ്പോഴാണ് ഗോവയിൽ 10 എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നത്. ഇതോടെ 17 അംഗ മന്ത്രിസഭയിൽ 27 ആയി ബി.ജെ.പിയുടെ ഭൂരിപക്ഷം ഉയർന്നു.
Discussion about this post