തിരുവനന്തപുരം: അരുവിക്കരയിലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിന് ഇടത് മുന്നണി യോഗം ചേരും. സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമായിട്ടും അരുവിക്കരയില്‍ തോറ്റതിന്റെ കാരണം പ്രചരണത്തിലെ പരാജയമാണെന്ന വിലയിരുത്തല്‍ മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയില്‍ ഉണ്ട്. സിപിഎമ്മിനകത്തെ വിഭാഗീയതയാണ് തിരിച്ചടിയുടെ കാരണമായി ഘടകകകക്ഷികള്‍ ചൂണ്ടിക്കാട്ടുക
വി.എസ് അച്യുതാനന്ദന് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ഘടകക്ഷികള്ക്കിടയിലുണ്ടായിരുന്ന ധാരണ. ചിലരത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. പിന്നീട് വിഎസിന് മാറ്റി നിര്‍ത്താന്‍ സിപിഎം തീരുമാനിച്ചത് അണികള്‍ക്കിടയില്‍ സംശയമുണ്ടാക്കി. ബിജെപിയും, യൂഡിഎഫും ഇത് വലിയ പ്രചരണമാക്കുകയും ചെയ്തു.
മുന്നണിയിലെ പ്രധാനകക്ഷിയായ സിപിഎമ്മിനകത്തെ പ്രശ്നങ്ങള്‍ തിരിച്ചടിയായെന്ന ഘടകകക്ഷികളുടെ വാദത്തെ പ്രതിരോധിക്കനാകും സിപിഎം ശ്രമിക്കുക. സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ സംബന്ദിച്ചും യോഗം ചര്‍ച്ച ചെയ്യും
Discussion about this post