ഭുവനേശ്വർ: ബിശ്വഭൂഷൺ ഹരിചന്ദനെ ആന്ധ്രാപ്രദേശ് ഗവർണ്ണറായി നിയമിച്ചു.നിലവിൽ ആന്ധ്രാപ്രദേശിന്റെ ചുമതല കൂടി വഹിക്കുന്നത് തെലങ്കാന ഗവർണ്ണറായ ഇ എസ് എൽ നരസിംഹറാവുവാണ്. ഇദ്ദേഹത്തിൽ നിന്നും ആന്ധ്രാപ്രദേശിന്റെ ചുമതല വേർപെടുത്തിയാണ് ബിശ്വഭൂഷണെ നിയമിക്കുന്നത്.
ജനസംഘം നേതാവായിരുന്ന ബിശ്വഭൂഷൺ മുൻ ഒഡിഷ ബിജെപി അദ്ധ്യക്ഷനാണ്. സംസ്ഥാനത്തെ മുൻ നിയമമന്ത്രിയായിരുന്നു അദ്ദേഹം. ഗവർണ്ണറായി ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിച്ചു.
ആന്ധ്രയും ഒഡിഷയും തമ്മിൽ നിലനിൽക്കുന്ന അതിർത്തി പ്രശ്നങ്ങൾ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കാൻ താൻ ശ്രമിക്കുമെന്ന് ബിശ്വഭൂഷൺ ഹരിചന്ദൻ അറിയിച്ചു.
Discussion about this post