ആത്മീയത നഷ്ടപ്പെട്ട നാറാണത്തു ഭ്രാന്തനെപ്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ശബരിമല വിഷയത്തില്‍ പൊലീസിനെ വിമര്‍ശിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് ശ്രീധരന്‍പിള്ളയുടെ രൂക്ഷ പ്രതികരണം. ശബരിമലയില്‍ പൊലീസ് ക്രൂരത കുറഞ്ഞുപോയതിനാണ് മുഖ്യമന്ത്രി പൊലീസിനെ വിമര്‍ശിച്ചത്. കൊടിയ ക്രൂര സമീപനം വേണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ത്ഥമെന്നും ശ്രീധരന് പിള്ള പറഞ്ഞു
ഉത്തരവ് അനുസരിക്കേണ്ട സേനയാണ് പൊലീസ്. മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചാല്‍, ശബരിമലയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്. ആര്‍എസ്എസ്സിന് കാര്യങ്ങള്‍ ഒറ്റുകൊടുത്ത പൊലീസുകാര്‍ ആരൊക്കെയാണെന്ന് മുഖ്യമന്ത്രി പറയണം. വിമര്‍ശനങ്ങള്‍ യൂണിവേഴ്സിറ്റി കൊളെജ് വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ്.
മുഖ്യമന്ത്രി മലര്‍ന്നു കിടന്നു തുപ്പുകയാണ്. ശബരിമല വിഷയത്തിന്റെ പേരില്‍ തന്റെ അഭിഭാഷക പദവി എടുത്തുകളയാന്‍ സിപിഎം ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post