പശ്ചിമ ബംഗാളിലെ ടെലവിഷൻ സിനിമ താരങ്ങൾ ബി.ജെ.പിയിൽ ചേർന്നു. പശ്ചിമ ബംഗാൾ ബി.ജെ.പി യൂണിറ്റ് പ്രസിഡന്റ് ദിലീപ് ഗോഷ് , പാർട്ടി നേതാക്കളായ സാമ്പിത് പത്ര,മുകുൾ റോയ് എന്നിവരുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയിൽ ചേർന്നത്.
പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടുകൾ ഇഷ്ടപ്പെടുന്ന പശ്ചിമ ബംഗാളിലെ ജനത ബി.ജെ.പിയിലേക്ക് മാറികൊണ്ടിരിക്കുകയാണ്. ഇന്ന് കലാരംഗത്തുളളവരാണ് ബി.ജെ.പിയിലേക്ക് മാറിയിരിക്കുന്നത്. ലോകത്തെ തന്നെ വലിയ രാഷ്ട്രീയ പാർട്ടിയിലേക്ക് ചേർന്ന എല്ലാ കലാകാരന്മാരെയും അഭിനന്ദിക്കുന്നതായി ബി.ജെ.പി നേതാവ് പത്ര പറഞ്ഞു.
റിഷി കൗഷിക്, പർണോ മിത്ര, രൂപാജ്ഞന മിത്ര, ബിസ്വജിത്ത് ഗാംഗുലി, ഡെബ് രജ്ഞൻ നാഗ്, അരിന്റാം ഹാൾഡർ, മൗമിത ഗുപ്ത, അനിന്ദ്യ ബാനർജി, സൗരവ് ചക്രബർത്തി, രൂപ ഭട്ടാചാര്യ, അജ്ഞന ബാസു, കൗഷിക് ചക്രബർത്തി എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്
Discussion about this post