ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധം ഉണ്ടെന്ന് തെളിവില്ലാത്തതിനാല്‍ ജമാഅത്ത് ഉദ് ദുവ നിരോധിക്കാനാകില്ല എന്ന പാക് നിലപാട് ഇന്ത്യ പാക്കിസ്താനെതിരെ നടത്തുന്ന നീക്കങ്ങള്‍ ഇന്ത്യയ്ക്ക് പ്രയോജനകരമാകുമെന്ന് വിലയിരുത്തല്‍. പാക് നിലപാടിനെതിരെ വിവിധ അന്താരാഷ്ട്ര സംഘടനകളില്‍ ശബ്ദമുയര്‍ത്തുമെന്ന് ഇന്ത്യന്‍ സുരക്ഷാ വിഭാഗം അറിയിച്ചു.ഇതിലൂടെ ആഗോള തലത്തില്‍ പാക്കിസ്ഥാനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ 1267ാം പ്രമേയമനുസരിച്ച് അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനകളുടെ പട്ടികയില്‍ പേരുചേര്ക്കപ്പെട്ടേക്കാവുന്ന ഒന്നാണ് ജമാഅത്ത് ഉദ് ദുവ. അതിനാല്‍ സംഘടനയെ നിരോധിക്കാതിരിക്കുന്നത് ഐക്യരാഷ്ട്രസഭയെ അനുസരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാന് ഉള്‍പ്പെടാനുള്ള കാരണമാകും.
ഫ്ിനാന്ഷ്യല് ആക്ഷന്‍ ടാസ്ക് ഫോഴ്സ്, ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതി എന്നിവയില്‍ ഒറ്റപ്പെടുന്നതിനു പുറമേ പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയിലും ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകും. വിഷയത്തില്‍ പാക്കിസ്ഥാന് ഇതേ നിലപാടുമായി മുന്നോട്ടു പോകുകയാണെങ്കില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയ്ക്കു സാധിക്കും.
ലഖ്വിയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചൈനയുടെ പിന്തുണ ലഭിച്ചെങ്കിലും ഐക്യരാഷ്ട്രസഭയുടെ നടപടികള്‍ നടപ്പിലാക്കുന്ന ഏഷ്യാ പസഫിക് ഗ്രൂപ്പിന്റെ നിരീക്ഷണത്തില്‍ പാക്കിസ്ഥാനെ എത്തിക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചിരുന്നു. ഇതേ തരത്തില്‍ ഐക്യരാഷ്ട്രസഭയുടെ അനുമതികള്ക്കെതിരായി പ്രവര്‍ത്തിക്കുന്നത് പാക്കിസ്ഥാന് തുടര്‍ന്നാല്‍ ഒരു പരിധിക്കപ്പുറം പാക്കിസ്ഥാനെ പിന്തുണയ്ക്കാന്‍ ചൈനയ്ക്കും കഴിയാതെ വരുമെന്നാണ് വിലയിരുത്തല്‍.
Discussion about this post