നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒരു മത്സ്യത്തൊഴിലാളി മരിച്ചു.തമിഴ്നാട് സ്വദേശി സഹായ് രാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവനന്തപുരം അഞ്ചുതെങ്ങിലാണ് സഹായ് രാജിന്റെ മൃതദേഹം തീരത്തടിഞ്ഞത്.
വെളളിയാഴ്ചയാണ് സഹായ് രാജ് ഉള്‍പ്പെടെ നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായത്. തമിഴ്നാട് സ്വദേശികളായ ലൂര്‍ദ് രാജ്, ജോണ്‍ ബോസ്കോ എന്നിവരെ കണ്ടെത്തുന്നതിനുളള തെരച്ചില്‍ തുടരുകയാണ്.വിഴിഞ്ഞം തീരത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മീന്‍പിടിക്കാന്‍ പോയി കടലില്‍ കുടുങ്ങിയ നാലു മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച മടങ്ങിയെത്തിയിരുന്നു. ഉ
Discussion about this post