വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സ്ക്കൂള് കുട്ടിയാണ് ഇപ്പോല്‍ സാമൂഹ്യമാധ്യമങ്ങളിലെ താരം.കൈയില്‍ പിടിച്ചവടി വെള്ളത്തിലൂടെ തുഴഞ്ഞ് കൈ ചുരുട്ടിപിടിച്ച് മൈക്കാക്കി ആവേശത്തോടെയാണ് അവള് വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടിന് സമീപത്തെ തെരുവിലുണ്ടായ വെള്ളപ്പൊക്കമാണ് ഹരിയാനയിലെ കുരുക്ഷേത്രയിലുള്ള സ്കൂള്‍ വിദ്യാര്‍ഥിനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥിനിയുടെ റിപ്പോര്‍ട്ട് വെള്ളപ്പൊക്ക ദുരിതത്തിനിടയിലും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
In Haryana school girl from #Kurukshetra is reporting live during rainfall from her neighbourhood about the water logging problem. I hope her voice will reach to the authorities @cmohry @mlkhattar .No doubt she has outsmarted all TV journalists in her stint ! pic.twitter.com/5QE82hjkQU
— Dr. Chiguru Prashanth (@prashantchiguru) July 20, 2019
വെള്ളത്തിന് നടുവിലൂടെ ആയാസപ്പെട്ട് നടന്ന് സാങ്കല്‍പ്പിക മൈക്കിലൂടെ ആവേശത്തൊടെ പെണ്‍കുട്ടി റിപ്പോര്‍ട്ട് ചെയ്തു ‘അതിവേഗത്തിലാണ് വെള്ളം ഒഴുകുന്നത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്കു മൂലം എനിക്ക് നടക്കാന്‍ സാധിക്കുന്നില്ല. ആ വീട്ടിലേയ്ക്ക് നോക്കു അവിടെ ഒരുപാട് വെള്ളമുണ്ട്. വെള്ളം വീട്ടിലേയ്ക്ക് കയറുന്നത് തടയാന്‍ അവിടെ സിമന്റ ചാക്കുകള്‍ നിരത്തി വച്ചിരിക്കുന്നു’ അങ്ങനെ പോകുന്നു റിപ്പോര്‍ട്ടിങ്
ഹിന്ദിയിലാണ് ടിവി റിപ്പോര്‍ട്ടര്‍ക്ക് സമാനമായ ഊര്‍ജത്തോടെ പെണ്‍കുട്ടി റിപ്പോര്‍ട്ട് ചെയ്തത്.ട്വിറ്റര്‍ ഉപയോക്താവായ ചിഗുരു പ്രശാന്ത് പങ്കുവച്ച വിഡിയോയിലൂടെയാണ് കുട്ടിറിപ്പോര്‍ട്ടറുടെ പ്രകടനം സമൂഹമാധ്യമങ്ങളില്‍ തരംഗമായത്.വീഡിയോയ്ക്ക് താഴെ കൊച്ചു റിപ്പോര്‍ട്ടറെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വരുന്നത്.
Discussion about this post