കൊച്ചി : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആചാരങ്ങളില്‍ വെള്ളം ചേര്‍ക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് ഹൈക്കോടതിയില്‍. ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് പ്രതിഷ്ഠയുടെ ദേവചൈതന്യത്തെ ബാധിക്കുമെന്നും ക്ഷേത്രം തന്ത്രി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഉദയാസ്തമനപൂജ നടത്താനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സദാശിവ സുബ്രഹ്മണ്യന് നല്കിയ ഹര്‍ജിയിലാണ് തന്ത്രി നിലപാട് വ്യക്തമാക്കിയത്.പൂജയുടെ തുക കൂട്ടി ഒന്നിലേറെ ഭക്തരെ പങ്കാളികളാക്കി പൂജ നടത്തുന്നതിനോട് യഥാര്‍ത്ഥ ഭക്തര്‍ക്ക് എതിര്‍പ്പുണ്ടെന്നും തന്ത്രിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഒന്നിലേറെ ഭക്തര്‍ക്കുവേണ്ടി ഒരുമിച്ച് ഉദയാസ്തമന പൂജ നടത്താനാവുമെങ്കിലും തന്ത്രിയുടെയും തന്ത്രി കുടുംബത്തിന്റെയും ക്ഷേത്ര പാരമ്പര്യക്കാരുടെയും അനുമതിയോടെ വേണമെന്ന് ദേവപ്രശ്നത്തില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭരണസമിതി തീരുമാനിക്കുകയായിരുന്നു.
ഒരു ഉദയാസ്തമന പൂജ പൂര്‍ത്തിയാക്കാന്‍ തുടര്‍ച്ചയായ മൂന്നു ദിവസങ്ങള്‍ വേണം. അതിനാല്‍ എല്ലാ ദിവസവും ഈ പൂജ നടത്താന്‍ കഴിയില്ല. ഭക്തര്‍ക്ക് ജീവിതകാലത്ത് ഒരിക്കല്‍പോലും ഈ പൂജ നടത്താന്‍ അവസരം ലഭിച്ചില്ലെന്ന് വരാം.എന്നാല്‍ ഇതിന്റെ പേരില്‍ ആചാരങ്ങളില്‍ വെള്ളം ചേര്‍ക്കാനാവില്ലെന്നും തന്ത്രി ചൂണ്ടിക്കാട്ടുന്നു.
ഒരു ലക്ഷം രൂപയാണ് ഉദയാസ്തമയ പൂജയുടെ നിരക്ക് എങ്കിലും ഇതിന്റെ മറ്റു ചിലവുകള്‍ ഉള്‍പ്പടെ രണ്ടു ലക്ഷത്തിനോടടുത്ത് ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഒരു ദിവസത്തെ ഉദയാസ്തമയ പൂജ അഞ്ചുപേര്‍ക്കായി നടത്താനാണ് ദേവസ്വം ഭരണസമിതി നേരത്തെ തീരുമ
Discussion about this post