ഡൽഹി: ബ്രിട്ടൺ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ ഗ്രേസ് 1ലെ ഇന്ത്യക്കാരെ ഉടൻ മോചിപ്പിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കപ്പലിലെ ഇന്ത്യക്കാരെ ഉദ്യോഗസ്ഥർ സന്ദർശിച്ചെന്നും അവരുടെ മോചനം വേഗത്തിലാക്കാമെന്ന് ലണ്ടനിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
മൂന്നു മലയാളികളുള്‍പ്പടെ കപ്പലില്‍ അകപ്പെട്ട 24 ഇന്ത്യക്കാര്‍ക്കും ഹൈക്കമ്മീഷന് യാത്രാ സൗകര്യം ചെയ്തു കൊടുക്കും. യാത്രാ ആവശ്യത്തിനുള്ള രേഖകളും ഇവര്‍ക്കു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് ആരോപിച്ചാണ് ഗ്രേസ് 1 കപ്പൽ ബ്രിട്ടൺ പിടിച്ചെടുത്തത്. തുടർന്ന് കപ്പൽ മുപ്പത് ദിവസത്തേക്ക് തടവിൽ വെക്കാൻ ജിബ്രാൾട്ടർ കോടതി ഉത്തരവിടുകയായിരുന്നു.
ഇതിനു പിന്നാലെ ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാൻ പിടിച്ചെടുത്തിരുന്നു. ഈ കപ്പലിലെ ഇന്ത്യക്കാരുടെ മോചനവും ഉടൻ സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Discussion about this post