തലശേരിയില്‍ ബിജെപി നേതാവ് കെവി സുരേന്ദ്രനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.ഒരു ലക്ഷത്തി പതിനായിരം രൂപയും പിഴയും ചുമത്തി.ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തലശ്ശേരി ഇല്ലത്തുതാഴെ സ്വദേശികളായ അഖിലേഷ്, ബിജേഷ്, കലേഷ്, പി.കെ ഷൈജേഷ്, കെ.സി വിനീഷ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.വിജേഷ്, ഷബിൻ എന്നിവരെ വെറുതെ വിട്ടു
2008 മാര്‍ച്ച് 7 നായിരുന്നു കേസിനാസ്പദമായ സംഭവം. സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.തലശ്ശേരി മേഖലയിൽ സിപിഐ എം, ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്ന സമയത്തായിരുന്നു കൊലപാതകം. രണ്ട് ദിവസങ്ങളായി തുടർന്ന സംഘർഷങ്ങളിൽ ഇരു പാർട്ടികളിലുമായി ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post