രാജ്യം കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിക്കുന്ന ദിനത്തില്‍ സൈനികര്‍ക്ക് ശ്രദ്ധാഞ്ജലികളര്‍പ്പിച്ച് നടനും ലഫ്റ്റനന്റ് കേണലുമായ മോഹന്‍ലാല്‍.
കാര്‍ഗില്‍ വിജയ ദിവസം ഓരോ ഇന്ത്യക്കാരുടേയും ഹൃദയത്തില്‍ അഭിമാനത്തിന്റേയും ആദരവിന്റേയും അടയാളപ്പെടുത്തലാണ്. മാതൃഭൂമിക്കായി ജീവന്‍ ബലി കഴിച്ച ധീരരായ ആത്മാക്കള്‍ക്ക് ആദരം. ജയ് ഹിന്ദ്,’ ലഫ്.കേണൽ കൂടിയായ മോഹന്‍ലാല്‍ തന്റെ സോഷ്യൽ മീഡിയ പേജില്‍ കുറിച്ചു.
The Kargil Vijay Diwas leaves a mark of pride and honor in every Indian heart.Saluting the brave souls who pledged their lives for the sake of Mother India. Jai Hind #KargilVijayDiwas #JaiHind pic.twitter.com/2MX0rc5gNh
— Mohanlal (@Mohanlal) July 26, 2019
ഇന്ത്യ- പാക് ചരിത്രത്തിലെ സുപ്രധാന പോരാട്ടങ്ങളിലൊന്നായിരുന്നു കാർഗിൽ യുദ്ധം. മെയ് മൂന്നിന് ആരംഭിച്ച് ജൂലൈ 26 വരെയാണ് പോരാട്ടം നീണ്ടു നിന്നത്.
കശ്മീരിലെ കാർഗിലിൽ നുഴഞ്ഞു കയറ്റക്കാരെയും പാക് പാട്ടാളത്തേയും തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 20 വയസ്. രണ്ടരമാസം നീണ്ടുനിന്ന പോരാട്ടത്തിൽ ഇന്ത്യക്ക് ബലിയർപ്പിക്കേണ്ടി വന്നത് അഞ്ഞൂറോളം ധീര സൈനികരുടെ ജീവനാണ്.
1999ലെ മെയ് മാസം . നിയന്ത്രണരേഖ ഭേദിച്ച് ഇന്ത്യയിലേക്ക് കടന്ന തീവ്രവാദികളായ നുഴഞ്ഞുകയറ്റക്കാരുടെ കൂട്ടത്തിൽ പാക് പട്ടാളവുമുണ്ടായിരുന്നു. തന്ത്രപ്രധാന മേഖലയായ സിയാച്ചിനെ ബന്ധിപ്പിക്കുന്ന ശ്രീനഗര്‍-കാര്‍ഗില്‍-ലെ ഹൈവേ ഉള്‍പ്പെടെ അധീനതയിലാക്കുകയായിരുന്നു പാകിസ്ഥാൻ ലക്ഷ്യം.
കൂട്ടം തെറ്റിയ യാക്കുകളെ തേടിപ്പോയ ഇടയന്മാരാണ് അതാദ്യം കണ്ടത്. ബടാലിക് പ്രദേശത്തെ മലമുകളിൽ ആൾപ്പെരുമാറ്റം. അവർ അറിയിച്ചതനുസരിച്ച് നിരീക്ഷണം നടത്തിയപ്പോഴാണ് കാർഗിൽ മലനിരകളിൽ ശത്രുക്കൾ കയറിക്കൂടിയ കാര്യം സൈന്യം അറിയുന്നത്.
അതിശൈത്യത്തെ തുടർന്ന് പലഭാഗത്തുനിന്നും സൈനികരെ ഇന്ത്യ പിൻവലിച്ച തക്കം നോക്കിയായിരുന്നു നുഴഞ്ഞ് കയറ്റം. പാക് സൈന്യത്തെയും ഭീകരരെയും തുരത്താനായി ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു. കരസേനക്കൊപ്പം അർദ്ധ സൈനിക വിഭാഗവും വ്യോമസേനയും ആക്രമണത്തിൽ പങ്കുചേർന്നു.
തുടർന്ന് ലോകം കണ്ടത് ശക്തമായ ഇന്ത്യയുടെ സൈനിക നടപടികൾ. 60 ദിവസത്തിലധികം നീണ്ട പോരാട്ടം കൊണ്ട് ഇന്ത്യൻ അതിർത്തിയിൽ നിന്നും പാകിസ്ഥാൻ സൈന്യത്തെയും തീവ്രവാദികളെയും തുടച്ചുനീക്കി . ടൈഗർ കുന്നുകളിൽ ത്രിവർണ പതാക പാറി.1999 ജൂലൈ 14 ന് ഓപ്പറേഷൻ വിജയ് വിജയകരമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയ് പ്രഖ്യാപിച്ചു. ജൂലൈ 26 ന് കാർഗിൽ യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി. 527 ജവാന്മാർ കാര്‍ഗിലില്‍ വീരചരമം പ്രഖ്യാപിച്ചു. കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയതിന്റെ ഓർമ പുതുക്കലാണ് കാർഗിൽ ദിനം.
Discussion about this post