ഇന്ത്യന്‍ പരിശീലകനാകാന്‍ ഒരുങ്ങി മുന്‍ ഇന്ത്യന്‍ താരം റോബിന് സിംഗും. ഇന്ത്യയുടെ മുഖ്യ പരിശീലകനാകാന്‍ റോബിന് സിംഗ് ബിസിസിഐയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. ഇന്ത്യയ്ക്കായി നൂറിലധികം ഏകദിന മത്സരങ്ങളില്‍ കളിച്ചിട്ടുളള റോബിന്‍സിംഗ് 2007 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ ദേശീയ ടീമിന്റെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നു.
കഴിഞ്ഞ ദിവസം റോബിന് സിംഗ് തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. 2010 ല്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത റോബിന്‍സിംഗ്, ഇപ്പോഴും അവരുടെ പരിശീലക സംഘത്തിലുണ്ട്. മുംബൈ ഇന്ത്യന്‍സിനെക്കൂടാതെ ഡെക്കാണ് ചാര്‍ജേഴ്സ്, ഇന്ത്യ എ ടീം, ഇന്ത്യ അണ്ടര്‍ 19 ടീം തുടങ്ങിയവരേയും റോബിന് സിംഗ് പരിശീലിപ്പിച്ചിട്ടുണ്ട്.
ഇതോടെ ഇന്ത്യയുടെ കോച്ചിനെ തിരഞ്ഞെടുക്കുന്ന കാര്യം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. നിലവിലെ പരിശീലകനായ രവി ശാസ്ത്രിക്ക് പുറമേ ടോം മൂഡി, ഗാരി കിര്സ്റ്റണ്, മൈക്ക് ഹെസണ്‍, മഹേള ജയവര്‍ധനെ, വീരേന്ദ്ര സെവാഗ് തുടങ്ങിയവരും ഇന്ത്യന്‍ പരിശീലകനാവാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.ജൂലൈ 30 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ബിസിസിഐ നല്‍കിയിരിക്കുന്ന അവസാന സമയം.
Discussion about this post