ഡല്‍ഹി: ആള്‍കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തകരിലൊരാളായ സംവിധായക അപര്‍ണ സെന്നിനെ പ്രകോപിതയാക്കി വാര്‍ത്താ സമ്മേളനത്തില്‍ റിപ്പബ്ലിക് ടി.വി മാനേജിങ് ഡയറക്ടര്‍ അര്‍ണബ് സ്വാമിയുടെ ഇടപെടല്‍. പ്രധാനമന്ത്രിക്ക് കത്തെഴുതിയ തന്റെ നിലപാട് വ്യക്തമാക്കാനാണ് അപര്‍ണ സെന്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. ഇത് ചാനലുകളില്‍ ലൈവായി വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്യവെ സ്റ്റുഡിയൊവില്‍ നിന്ന് അര്‍ണബ് ചോദ്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.
ചാനല്‍ കേന്ദ്രത്തില്‍ ഇരുന്ന് ഫോണില്‍ സംസാരിച്ച അര്‍ണബിന്റെ ശബ്ദം റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടര്‍ ലൗഡ്സ്പീക്കറില്‍ വാര്‍ത്താ സമ്മേളനത്തില്‍ കേള്‍പ്പിക്കുകയായിരുന്നു.
എന്നാല്‍, അസ്വസ്ഥയായ അപര്‍ണ സെന്‍ മറുപടി നല്കാന് താല്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. അപര്‍ണാ സെന്‍ വാര്‍ത്താ സമ്മേളനം തുടര്‍ന്നു. സ്റ്റുഡിയോയില്‍നിന്ന് അര്‍ണബ് ചോദ്യം ചെയ്യലും തുടര്‍ന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ക്ഷേത്രം ആക്രമിക്കപ്പെട്ടപ്പോള്‍, പണ്ഡിറ്റുകളെ കശ്മീരില്‍ നിന്ന് പുറത്താക്കിയപ്പോള്‍, ജയ് ശ്രീറാം എന്ന് വിളിച്ചതിന് ഒരാളെ തല്ലിക്കൊന്നപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു എന്നായിരുന്നു അര്‍ണബിന്റെ നിര്‍ത്താതെയുള്ള ചോദ്യം.
വീഡിയൊ-
Discussion about this post