കണ്ണൂർ നഗരത്തിൽ കൊലക്കേസ് പ്രതിയെ വെട്ടുക്കൊന്നു. രാത്രി പത്ത് മണിയോടെയാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ ആദികടലായി സ്വദേശി റഊഫ് എന്നയാളാണ് വെട്ടേറ്റ് മരിച്ചത്. എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്ന ഫാറൂഖിനെ വെട്ടിക്കൊന്ന കേസിലെ പ്രതി കൂടിയാണ് ഇയാൾ.
ജയിലിൽ നിന്ന് ഇറങ്ങി ദിവസങ്ങൾ മാത്രമേ ആയിട്ടുണ്ടായിരുന്നുളളു. ദേഹത്ത് ആഴത്തിലുളള വെട്ടുകളുണ്ട്. രാഷ്ട്രീയകാരണമാണ് കൊലയ്ക്ക് പിന്നിലെന്ന് അന്വേഷിക്കുകയാണ്. കണ്ണൂർ പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക റിപ്പോർട്ടുകൾ ശേഖരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post