ഡൽഹി: ബിജെപിയുടെ പുതുമുഖ പാർലമെന്റ് അംഗങ്ങൾക്കായി നടത്തുന്ന ദ്വിദിന പരിശീലന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഓഗസ്റ്റ് 3, 4 തീയതികളിലായി പാർലമെന്റിന്റെ ലൈബ്രറി കെട്ടിടത്തിലാണ് പരിപാടി. അംഗങ്ങൾക്ക് പരിശീലനം നൽകുന്നതോടൊപ്പം പാർലമെന്റിനകത്തും പൊതുവേദികളിലും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും നിർദ്ദേശങ്ങൾ നൽകും.
പ്രധാനമന്ത്രിക്ക് പുറമെ പാർട്ടി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രിയുമായ അമിത് ഷാ അടക്കം നിരവധി നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
2014ൽ ഒന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ സമയത്തും സമാനമായ പരിപാടി ബിജെപി സംഘടിപ്പിച്ചിരുന്നു. ഹരിയാനയിലെ സുരാജ്കുണ്ഡിലായിരുന്നു അന്ന് പരിപാടി സംഘടിപ്പിച്ചത്.
Discussion about this post