ജോസ് കെ. മാണിയെ കേരള കോൺഗ്രസ് (എം) അധ്യക്ഷനായി തെരഞ്ഞെടുത്തതിനുള്ള താൽക്കാലിക വിലക്ക് തുടരും. ഇടുക്കി മുൻസിപ്പൽ കോടതിയുടേതാണ് ഉത്തരവ്. ജോസ് കെ. മാണിയെ അധ്യക്ഷനായി തിരഞ്ഞെടുത്തതിനെതിരേ ജോസഫ് വിഭാഗം തൊടുപുഴ മുൻസിഫ് കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
ചട്ടം ലംഘിച്ചാണ് ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തതെന്ന് ചൂണ്ടിക്കാട്ടി ജോസഫ് വിഭാഗക്കാരായ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫൻ, മനോഹർ നടുവിലേടത്ത് എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.
വിലക്കേർപ്പെടുത്തിയ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം തൊടുപുഴ മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹർജി പരിഗണിക്കുന്നതിൽ നിന്ന് തൊടുപുഴ മുൻസിഫ് കോടതി പിന്മാറി. ഇതേതുടർന്നാണ് ഹർജി ഇടുക്കി മുൻസിഫ് കോടതി പരിഗണിച്ചത്.
Discussion about this post