ചികിത്സ പിഴവ് മൂലം ദളിത് യുവാവ് മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിലെ സർജറി വിഭാഗം മേധാവി ഡോ. കെ സി സോമനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് ശേഷം ചേമഞ്ചേരി തുവ്വക്കോട് സ്വദേശി ടി.സി ബൈജു മരിച്ച സംഭവത്തിലാണ് നടപടി.
കഴിഞ്ഞ മെയ് 18 നായിരുന്നു ബൈജുവിന്റെ മരണം. ചികിത്സയിലെ പിഴവാണ് മരണത്തിന് കാരണം എന്ന ബന്ധുക്കളുടെ പരാതി പ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
Discussion about this post