എഡിജിപി ഋഷിരാജ് സിങ്ങ് തന്നെ ബഹുമാനിച്ചില്ല എന്ന ആരോപണത്തില്‍ വ്യക്തിപരമായ പരാതിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായോ എന്ന് അന്വേഷിക്കേണ്ടത് ഡിജിപിയാണ്. ഋഷിരാജിന് സാഥാനമാറ്റം നല്‍കിയത് അദ്ദേഹത്തിന്റെ അഭിപ്രായവും ആരാഞ്ഞ ശേഷമാണെന്ന് ചെന്നിത്തല പറഞ്ഞു.
രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ നടന്ന വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിനു മന്ത്രി രമേശ് ചെന്നിത്തലയെത്തിയപ്പോള്‍ എഡിജിപി ഋഷിരാജ് സിങ് എഴുന്നേല്ക്കുകയോ സല്യൂട്ട് ചെയ്യുകയോ ചെയ്യാത്തതു വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് ചെന്നിത്തലയുടെ പ്രതികരണം.
Discussion about this post