ലോകസഭയില്‍ കശ്മീര്‍ പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കിടെ മര്യാദ മറന്ന് പെരുമാറിയ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ വിളിച്ച് വരുത്തി ശാസിച്ച് ലോകസഭ സ്പീക്കര്‍.ഇന്ന് രാവിലെ സ്പീക്കറുടെ ചേമ്പറില്‍ വിളിച്ച് വരുത്തിയായിരുന്നു സ്പീക്കറുടെ ശാസന.
ജമ്മു കശ്മീര്‍ പിനസംഘടനയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോകസഭയില്‍ അവതരിപ്പിച്ച പ്രമേയം ഹൈബി ഈഡനും, ടി.എന്‍ പ്രതാപനും സഭയുടെ നടുത്തളത്തില്‍ കീറിയെറിയുകയായിരുന്നു. ഇത്തരം നടപടികള്‍ ലോകസഭ അംഗങ്ങളുടെ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്ന് സ്പീക്കര്‍ ഇരുവര്‍ക്കും താക്കിത് നല്കി. ഇനി ഇത് ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ ശാസിച്ചു.
കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി റദ്ദാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് ലോകസഭയില്‍ ഇന്നലെ ബഹളം വച്ചിരുന്നു. ഇതിനിടയിലാണ് കേരള എംപിമാരുടെ പ്രമേയം കീറി എറിയല്‍. പ്രമേയം ഇന്ന് ലോകസഭ ചര്‍ച്ച ചെയ്യും. തീരുമാനത്തില്‍ എന്ത് നിലപാട് എടുക്കണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനകത്ത് ഭിന്നത് തുടരുകയാണ്.
ഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതുവരെ പ്രതികരണം നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്. ട്വിറ്ററിലൂടെയോ പ്രസ്താവനയായോ ഇരുവരും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും കോണ്‍ഗ്രസിലെ നിലപാടി ഇല്ലായ്മ പുറത്താക്കി. അതിനിടെ സോണിയ ഗാന്ധി കോണ്‍ഗ്രസ് എം.പിമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കശ്മീര്‍ ബില്ലുകള്‍ ചൊവ്വാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കെ നിലപാട് തീരുമാനിക്കാനായാണ് കോണ്‍ഗ്രസ് എം.പിമാരുടെ യോഗം വിളിച്ചത്. എന്നാല്‍ ഏത് തീരുമാനം എടുത്താലും അത് തിരിച്ചടിയാകുമെന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്.
Discussion about this post