കാശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം അനുച്ഛേദത്തിലെ വകുപ്പുകള്‍ റദ്ദാക്കിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി.അഭിഭാഷകനായ എംഎല് ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്.
അതേസമയം ജമ്മു കശ്മീര്‍ ബില്‍ ഇന്ന് ലോകസഭയില്‍ അവതരിപ്പിച്ചു. കശ്മീര്‍ സംസ്ഥാനം രണ്ടായ പുനസംഘടിപ്പിച്ചുള്ള ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്. ഇന്നലെ രാജ്യസഭ ബില്‍ പാസാക്കിയിരുന്നു.കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കില്‍ 370 റദ്ദാക്കി കൊണ്ടുള്ള പ്രമേയവും അദ്ദേഹം അവതരിപ്പിച്ചു. കശ്മീര്‍ ജനതയ്ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള ബില്ലും അദ്ദേഹം അവതരിപ്പിച്ചു.
ബില്‍ അവതരിപ്പിക്കാന്‍ അമിത് ഷായെ ക്ഷണിച്ചതോടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബഹളം വച്ചു. നിയമം ലംഘിച്ചാണ് ബില്‍ അവതരിപ്പിക്കുന്നത് എന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചു. നിയമം ലംഘിച്ചാണ് ബില്‍ കൊണ്ടു വന്നതെന്ന് അദീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. ഇതിനെ അമിത് ഷാ ശക്തമായി എതിര്‍ത്തു. എന്താണ് നിയമലംഘനം എന്ന് പറയു എന്നായിരുന്നു അമിത് ഷായുടെ തിരിച്ചടി..
Discussion about this post