ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ പ്രതിഷേധം ആസൂത്രിതമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. കേരളത്തിലൊഴികെ ഇന്ത്യയിലെവിടേയും കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടായിട്ടില്ല. കേരളത്തില്‍ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് മുതലെടുപ്പ് നടത്താനാണ് സിപിഎം, കോണ്‍ഗ്രസ്, ലീഗ് കക്ഷികള്‍ ശ്രമിക്കുന്നത്.
ജനങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നത് ആപത്കരമാണ്. ജനങ്ങള്‍ ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോല്പിച്ച് യഥാര്‍ത്ഥ വസ്തുതകളെ മനസിലാക്കണം. കശ്മീരിനെ ചൂഷണം ചെയ്ത് വികസനത്തിന്റെ മരുഭൂമിയാക്കിയ സ്ഥിതി മാറ്റി വികസന സ്വര്‍ഗമാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
ഇന്ത്യ ഏകമെന്ന് വിശ്വസിക്കാന്‍ തയ്യാറല്ലാത്ത സി.പി.എം-സി.പി.ഐക്കാര്‍ 1947 ഏപ്രിലില്‍ ക്യാബിനറ്റ് മിഷന് അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നല്കിയ നിവേദനത്തിന്റെ തനിയാവര്‍ത്തനമാണിപ്പോള്‍ നടത്തുന്നത്. ഭാരതം ഏകമല്ലെന്നും സ്വാതന്ത്ര്യം കിട്ടാന്‍ പോകുന്ന ഭാരതത്തെ 16 റിപ്പബ്ലിക്കായി വിഭജിക്കണമെന്നാണവര് അന്ന് ആവശ്യപ്പെട്ടത്. ഇപ്പോഴും ഈ നിലപാട് തുടരുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള പ്രതിഷേധമെന്നും ശ്രീധരന് പിള്ള പറഞ്ഞു
Discussion about this post