കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിന്റെ സ്വകാര്യ ഫെയ്സ്ബുക്ക് അക്കൗണ്ട് താല്‍ക്കാലികമായി നിലച്ചു. എന്നാല്‍ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് അക്കൗണ്ടായ Collector Kozhikkod സജീവമായിരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ‘വയറല്‍ ബാധിച്ച് മുങ്ങിയ ബ്രോ’ എന്നാണ് ഇപ്പോള്‍ കളക്ടറുടെ ഫെയ്സ്ബുക്ക് പേര്.
‘ഫ്രണ്ട്സ് റിക്വസ്റ്റ് താങ്ങാനാവുന്നില്ല. നമ്മുടെ കൂട്ടത്തില്‍ തന്നെ ഉള്ള ബ്രോകള്‍ക്ക് അസൂയ, കുശുമ്പ്, പുച്ഛം എന്നിവ കലശലായി വരാന്‍ മാത്രം ഇപ്പൊതന്നെ ആയി. ഇനീം വൈറല്‍ ബാധിച്ചാല്‍ അത് ഞമ്മക്ക് താങ്ങൂല്ല. ‘ഓവറാക്കി ചളമാക്കരുത്’ എന്ന ആപ്തവാക്യം നമുക്ക് ഈയവസരത്തില്‍ ഓര്‍ക്കാം.’ ഇങ്ങനെയാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കോഴിക്കോട് കളക്ടര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല എന്നുള്ള ഡി.സി.സി പ്രസിഡന്റ് കെസി അബുവിന്റെ പരാമര്‍ശം ചര്‍ച്ചയായതിനെ തുടര്‍ന്ന് ഇതിനെതിരായും കളക്ടര്‍ക്ക് അനുകൂലമായും അനവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകള്‍ പ്രചരിച്ചിരുന്നു.ഇതിനു ശേഷമാണ് കളക്ടര്‍ തന്റെ സ്വകാര്യ ഫെയ്സ്ബുക്ക് അക്കൗണ്ട് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തലാക്കിയത്.
Discussion about this post