തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊള്ളാൻ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി തിങ്കളാഴ്ച മുതൽ മഴ വീണ്ടും ശക്തി പ്രാപിക്കാൻ സാദ്ധ്യത. എന്നാൽ ഇപ്പോൾ പെയ്തു കൊണ്ടിരിക്കുന്ന അതിശക്തമായ മഴക്ക് മണിക്കൂറുകൾ കഴിയുന്നതോടെ തീവ്രത കുറയും.
നിലവിൽ ഒമ്പത് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേതിന് സമാനമായ സാഹചര്യം തന്നെയാണ് ഇത്തവണയും ഉള്ളത്. അഞ്ച് ദിവസത്തേക്ക് കൂടി മഴക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ അടുത്ത ന്യൂനമര്‍ദ്ദം ശക്തിപ്പെടാനിടയുണ്ട്. അതുകൊണ്ട് തിങ്കളാഴ്ചയോ അതിന് ശേഷമോ വീണ്ടും മഴ തീവ്രമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിഗമനം.
Discussion about this post