Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article

‘ഹേയ് ബിബിസി, ജമ്മുകശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന വിശേഷിപ്പിക്കുന്ന നിങ്ങള്‍ അയര്‍ലണ്ടിനെ ബ്രിട്ടീഷ് അധിനിവേശ അയര്‍ലന്‍ഡ് എന്ന് വിളിക്കുമോ?’ ശേഖര്‍ കപൂറിന്റെ ചോദ്യത്തിന് പിന്നിലെ ചരിത്രവസ്തുതകള്‍

by Brave India Desk
Aug 12, 2019, 11:05 am IST
in Article
Share on FacebookTweetWhatsAppTelegram

കാളിയമ്പി

‘ഹേയ് ബി ബി സി, ജമ്മു കാശ്മീരിനെ നിങ്ങള്‍ ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്ന് വിശേഷിപ്പിയ്ക്കുമ്പോള്‍ എപ്പോഴും തോന്നാറുണ്ട്, വടക്കന്‍ അയര്‍ലാന്‍ഡിനെ ഇനിമുതല്‍ ബ്രിട്ടീഷ് അധിനിവേശ അയര്‍ലാന്‍ഡ് എന്ന് നിങ്ങള്‍ വിശേഷിപ്പിയ്ക്കുമോ?’ ലോകപ്രശസ്ത സംവിധായകനായ ശേഖര്‍ കപൂറിന്റേതാണ് ചോദ്യം.

Stories you may like

കമ്യൂണിസ്റ്റ് ഭീകരതയുടെ നെടുംതൂൺ തകർന്നു: ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു?

കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടം; സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജു അടക്കം 27 ഭീകരർ കൊല്ലപ്പെട്ടു

ആദ്യം കേള്‍ക്കുമ്പോള്‍ പൂര്‍ണ്ണമായും ശരിയെന്ന് തോന്നിയേക്കാം. ബി ബി സി എന്ന ബ്രിട്ടീഷ് സാമ്രാജ്യത്തശക്തിയുടെ എന്നത്തേയും വലിയ മെഗാഫോണിനു ബ്രിട്ടീഷുകാര്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള സംവിധായകന്‍ തന്നെയായ ശേഖര്‍ കപൂര്‍ മറുപടി നല്‍കിയത് കൃത്യമായ അടിയായിരുന്നു താനും.

Hey @BBCWorld .. each time you call #kashmir ‘Indian Occupied Kashmir’ I keep wondering why you refuse to call Northern Ireland ‘British Occupied Ireland’ ?

— Shekhar Kapur (@shekharkapur) August 11, 2019

 

കാശ്മീരിനെ ഇന്‍ഡ്യന്‍ അഡ്മിനിസ്‌ട്രേഡ് കാശ്മീര്‍ എന്നാണ് ബിബിസി എപ്പോഴും വിശേഷിപ്പിയ്ക്കുന്നത്. ബിബിസി മാത്രമല്ല, ബ്രിട്ടീഷ് എം പി മാരും അങ്ങനെതന്നെയാണ് വിശേഷിപ്പിയ്ക്കുന്നത്. ഏറ്റവും വലിയ തമാശ വളരെ ലിബറല്‍ ആയും ലോകസമാധാനത്തിനായുമൊക്കെ വാദിയ്ക്കുന്ന ‘മതമില്ലാത്ത’ മുസ്ലിം നാമധാരികളായ പുരോഗമന ബ്രിട്ടീഷ് എം പി മാരെല്ലാം കാശ്മീരിലെ അവരുടെ ‘സഹോദര’ങ്ങളെപ്പറ്റി ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു നിയമം പാസ്സാക്കിയതിനു ബ്രിട്ടീഷ് ആഭ്യന്തരമന്ത്രിയ്ക്ക് കത്തയച്ചാല്‍ അത് ഇന്ത്യയ്ക്ക് വെറും തൃണമാണെന്ന് അവര്‍ക്കറിയാതെയല്ല. കഴുതകള്‍ക്ക് പലതും കരഞ്ഞു തീര്‍ക്കുകയെങ്കിലും വേണമല്ലോ.

പക്ഷേ ശേഖര്‍ കപൂര്‍ പറഞ്ഞതിലെ വലിയ ശരിയില്‍ ഒരു ചെറിയ തെറ്റുണ്ട്.. അത് പൂര്‍ണ്ണമായും മനസ്സിലാക്കണമെങ്കില്‍ അല്‍പ്പം ഭൂമിശാസ്ത്ര ചരിത്രം പറയണം.

ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്, സ്‌കോട്‌ലന്‍ഡ്, വേല്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നതാണ് ഇന്നത്തെ യുണൈറ്റഡ് കിങ്ഡം എന്ന രാജഭരണപ്രദേശം. പണ്ട് മുഴുവന്‍ അയര്‍ലന്‍ഡും ഇതിലുണ്ടായിരുന്നു. പക്ഷേ 1921ല്‍ അയര്‍ലന്‍ഡിന്റെ ഒരു ഭാഗം സ്വാതന്ത്രം പ്രഖ്യാപിച്ച് ഒരു സ്വതന്ത്രരാജ്യമായി മാറി. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് എന്നാണാ ഭാഗം ഇന്ന് അറിയപ്പെടുന്നത്.

ബ്രിട്ടന്‍ എന്ന് ഇന്ന് പൊതുവേ അറിയപ്പെടുന്ന പ്രദേശത്തില്‍ സ്‌കോട്‌ലന്‍ഡ്, വേല്‍സ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ പലപ്പോഴും, ഇപ്പോഴും യുണൈറ്റഡ് കിങ്ഡത്തില്‍ നിന്ന് വിട്ടുപോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

1922ല്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് എന്ന രാജ്യത്തിനു സ്വാതന്ത്ര്യം നല്‍കിയെങ്കിലും ലോകത്തെല്ലാ പ്രദേശങ്ങളേയും വിഭജിച്ചതുപോലെ ബ്രിട്ടീഷുകാര്‍ അയര്‍ലാന്‍ഡിനെ രണ്ടായി വിഭജിച്ച് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്ന ഭാഗം ഇപ്പോഴും തങ്ങളുടെ സ്വന്തമാക്കി വച്ചിരിയ്ക്കുകയാണ്.

മതം തന്നെയാണ് ഇവിടെയും വിഷയം. ബ്രിട്ടീഷ് രാജ്ഞിയുടെ സ്വന്തമായി ഒരു സഭയുണ്ട്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള ഈ സഭകളെ പൊതുവേ ആംഗ്ലിക്കന്‍ സഭകള്‍ എന്ന് അറിയപ്പെടുന്നു. ഇവരും വത്തിക്കാനിലെ പോപ്പ് നിയന്ത്രിയ്ക്കുന്ന കത്തോലിക്ക വിശ്വാസികളും ചരിത്രപരമായിത്തന്നെ അത്ര രസത്തിലല്ല.

നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിലെ കത്തോലിക്ക വിശ്വാസികള്‍ക്ക് അയര്‍ലന്‍ഡ് ഒരുമിയ്ക്കണമെന്നും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡുമായി ചേര്‍ക്കണമെന്നുമാണ് ആഗ്രഹം.കത്തോലിക്ക വിശ്വാസികള്‍ കൂടുതലുള്ള നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്ന പ്രദേശത്ത് ബ്രിട്ടനില്‍ നിന്ന് വിട്ടുപോകാനായി ഇപ്പോഴും ഭീകരപ്രവര്‍ത്തനനങ്ങള്‍ നടന്നുവരുന്നു. ഇപ്പോഴും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കത്തോലിക്കാ സഭയുടെ വിശ്വാസികളുമായി ഗവണ്മെന്റും സേനകളും വലിയ ആക്രമണങ്ങളില്‍ ഏര്‍പ്പെടാറുണ്ട്.

പക്ഷേ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്ന പ്രദേശത്ത് കത്തോലിക്കര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ബ്രിട്ടന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ആംഗ്ലിക്കന്‍ വിശ്വാസമുള്ളവരെ കൊണ്ടു പാര്‍പ്പിച്ചും അവിടെ ഈ രണ്ടു വിഭാഗങ്ങളെ പരസ്പരം യുദ്ധം ചെയ്യിച്ചും ബ്രിട്ടന്‍ തങ്ങളുടെ സ്വാധീനം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഇന്ന് ശക്തമാക്കിയിരിയ്ക്കുകയാണ്. കാശ്മീരിനെപ്പോലെയല്ല, നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ആര്‍ക്കും വസ്തുവാങ്ങാനും ബിസിനസുകള്‍ നടത്താനും നിയമപരമായി ജീവിയ്ക്കാനുമൊക്കെ അവകാശമുണ്ട്. അനേകം മലയാളികളുള്‍പ്പെടെ ആ പ്രദേശത്ത് ബ്രിട്ടീഷ് പൌരന്മാരായി എല്ലാ സൌകര്യങ്ങളോടും കൂടെ ഇന്ന് ജീവിയ്ക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ അവിടെ ഹിതപരിശോധന നടത്തിയാല്‍ കത്തോലിക്കര്‍ക്ക് ഒരിയ്ക്കലും ഇനി വിജയിക്കാനാവില്ല.

സ്‌കോട്‌ലാന്‍ഡും ബ്രിട്ടനില്‍ നിന്ന് പിരിഞ്ഞുപോകണമെന്ന് ആഗ്രഹം പ്രകടിപ്പിയ്ക്കുന്ന രാജ്യമാണ്. പക്ഷേ സ്‌കോട്‌ലാന്‍ഡിലും ബ്രിട്ടന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും യൂറൊപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവരെ കൊണ്ടു പാര്‍പ്പിക്കുകയും അവരെ ബ്രിട്ടനുമായി ഒരുമിച്ച് നിര്‍ത്തുകയും ചെയ്യുകവഴി അവിടത്തെ പൊതുബോധത്തെ ബ്രിട്ടന് അനുകൂലമാക്കിനിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കിണഞ്ഞു ശ്രമിയ്ക്കുകയാണ്.

ഇതില്‍ നിന്ന് നേരേ ഭിന്നമാണ് കാശ്മീരിലെ അവസ്ഥ. കാശ്മീരിലെ തനത് ജനവിഭാഗങ്ങളായ ഹിന്ദുക്കള്‍ മുഴുവന്‍ നൂറ്റാണ്ടുകളായുള്ള വംശഹത്യ കാരണം ഇന്നവിടെ നിന്ന് പാലായനം ചെയ്തുകഴിഞ്ഞു. പതിനഞ്ചാം നൂറ്റാണ്ടില്‍ മംഗോളില്‍ നിന്നുള്ള ആക്രമണകാരികളായ സൈനുള്‍ അബിദിന്‍ മുതല്‍ തുടങ്ങുന്നു കാശ്മീരിലെ ഹിന്ദുക്കളുടെ പടിപടിയായുള്ള വംശഹത്യ. 1990കളില്‍ ആ വംശഹത്യയുടെ അവസാനഭാഗം മാത്രമാണ് നടന്നത്. സ്ലേറ്റില്‍ ബാക്കിയുള്ള ആ പോടി കൂടി തുടച്ചുകളയുന്ന പ്രക്രിയ. അതിനുമുന്‍പ് നൂറുകണക്കിനു തവണ കാശ്മീരില്‍ ഇസ്ലാമിക അധിനിവേശശക്തികള്‍ ഹിന്ദുക്കളെ പടിപടിയായി, ബോധപൂര്‍വമായിത്തന്നെ വംശഹത്യ നടത്തിയിട്ടുണ്ട്.

അതിനു ശേഷം അത് ആ ആക്രമണകാരികളായ , വേട്ടക്കാരുടെ സ്ഥലമാണെന്ന് പറയുന്നതില്‍ യാതൊരു നീതിയുമില്ല. ഇരകളായ തനതുജനതയുടെ അവസാന പൊടി ഇന്ത്യയുടെ പലഭാഗങ്ങളിലുള്ള ദുരിതാശ്വാസക്യാമ്പുകളില്‍ ഇന്നും നരകിയ്ക്കുമ്പോള്‍ അവരെ അവിടെനിന്ന് ആക്രമിച്ചോടിച്ച വംശഹത്യക്കാരായ വേട്ടക്കാര്‍ക്ക് വേണ്ടി കരയാന്‍ ഇന്ന് കപടലിബറല്‍ കാളികൂളികള്‍ മത്സരമാണ്. അതുകൊണ്ട് കാശ്മീരില്‍ കുറഞ്ഞത് ആധുനികസമയത്തെ വംശഹത്യയുടെ ഇരകളേയെങ്കിലും തിരികെയെത്തിക്കാതെ ഒരു രീതിയിലുള്ള നീതിയും നടപ്പിലാക്കാനാകില്ല. അതിനായി ശക്തമായ ബോധപൂര്‍വമായ നടപടികള്‍ തന്നെ ആവശ്യമാണ്.

ചരിത്രപരമായ ഇസ്ലാമികഭീകരതയുടെ ജീവിയ്ക്കുന്ന തെളിവാണ് കാശ്മീര്‍. ഇന്റര്‍നെറ്റാനന്തര സമൂഹത്തിലെ ഐസിസിന്റേയും താലിബാന്റേയും ക്രൂരതകള്‍ നാം കണ്ട് കണ്ണ് മിഴിയ്ക്കുമ്പോള്‍, കണ്ണ് നിറയ്ക്കുമ്പോള്‍ ആ നൃശംസതകളുടെ കഥകള്‍ നൂറ്റാണ്ടുകളായി സഹിയ്ക്കുന്ന ഒരു ചിതറിയ ജനതയുടെ സ്വന്തമാണ് കാശ്മീര്‍. അല്ലാതെ ഇന്ന് മാംഗേ ആസാദീ കൂവുന്നവര്‍ ഒരു പത്തിരുപത് കൊല്ലം കഴിഞ്ഞ് പണ്ട് യസീദികള്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ അന്ന് താമസിയ്ക്കുന്ന ഐസിസ് ഭീകരര്‍ക്ക് നീതിവേണമെന്ന് നിലവിളിയ്ക്കുന്നത് പോലെയുള്ള നാണംകെട്ടവന്മാരാണ്.

കാശ്മീരിനെപ്പറ്റി കേരളത്തിന്റെ മഹര്‍ഷിയായ സുകുമാര്‍ അഴീക്കോട് എഴുതിയ ഒരു ലേഖനത്തിലെ ഭാഗം വായിയ്ക്കാം.

‘…നടന്നത് പാകിസ്താന്റെ ഗൂഢപ്രേരണയില്‍ നുഴഞ്ഞുകയറ്റക്കാരും ചാരന്മാരും സായുധരായ അക്രമികളും കശ്മീരിലേക്ക് കടന്നുകയറുക എന്നതായിരുന്നു. ഇതു കണ്ടു മടുത്തിട്ടാണ് ഗാന്ധിജി ‘ഇനി വിഭജിക്കില്ല’ എന്ന് തറപ്പിച്ചു പറഞ്ഞത്. വിഘടിച്ചുപോകണമെന്ന് തോന്നുന്നവര്‍ ഏതു നാട്ടിലുമുണ്ടാകാം. തിരുവിതാംകൂര്‍ സ്വതന്ത്രമാകുമെന്ന് സി.പി. രാമസ്വാമി അയ്യര്‍ വീരസ്യം പറഞ്ഞതും ജുനഗഢിന്റെ സ്വാതന്ത്ര്യമോഹവും ഇന്ത്യ അനുവദിച്ചുകൊടുത്തില്ല. ഗോവയുടെ മോഹവും നടന്നില്ല. അതുപോലെ ആസാദ് കാശ്മീരിന്റെ മോഹവും സമ്മതിക്കില്ല.

രാഷ്ട്രീയചരിത്രവും നമ്മുടെ സംസ്‌കാരചരിത്രവും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ആയിരം നാക്കുകൊണ്ട് വിളംബരം ചെയ്യുന്നുണ്ട്. ആസേതുഹിമാചലം എന്നൊരു സങ്കല്പം ഇന്ത്യക്കാര്‍ക്കെല്ലാം ഉണ്ട്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ എന്നാണ് അതിനര്‍ഥം. ഇന്ത്യയിലെ പണ്ഡിതന്മാരുടെ മേല്‍ തന്റെ ധൈഷണികമായ പ്രാഭവം ചെലുത്തിയ ആചാര്യ ശങ്കരന്‍ അതിനെ ശക്തിപ്പെടുത്തിയത്, കശ്മീരില്‍ ചെന്ന് ശാരദാംബികാക്ഷേത്രത്തില്‍ വെച്ച് സര്‍വ്വജ്ഞപീഠം കയറിയിട്ടാണ്. ഈ സങ്കല്പമൊക്കെ മിഥ്യയാക്കാന്‍ പറ്റുമോ?

കശ്മീരിന്റെ സംഭാവനകളെ ഒഴിച്ചുനിര്‍ത്തിയാല്‍ ഭാരതീയസാഹിത്യം അഥവാ സംസ്‌കൃതസാഹിത്യം മുടന്തിപ്പോകും. കല്‍ഹണന്‍, ക്ഷേമേന്ദ്രന്‍, സോമദേവന്‍, ആനന്ദവര്‍ദ്ധനന്‍, അഭിനവഗുപ്തന്‍, രുയ്യകന്‍, ലോല്ലടന്‍, മാഘന്‍, തുംഖന്‍ തുടങ്ങിയ പേരുകള്‍ അരുന്ധതി റോയിക്ക് അപരിചിതമായിക്കൂടാത്തതാണ്. ഒരു ഇന്ത്യന്‍ എഴുത്തുകാരിയുടെ പ്രാഥമികയോഗ്യതകളില്‍ ഈ അറിവും പെടും. ലോകത്തിന്റെ തന്നെ പ്രാചീന കഥാമാതൃകയായി നില്‍ക്കുന്ന നിസ്തുലമായ കൃതിയാണ് ഗുണാഢ്യന്റെ ബൃഹല്‍കഥ. ഇന്ന് അത് ലഭ്യമല്ല. പക്ഷേ, അതിന്റെ രണ്ട് സംക്ഷേപങ്ങള്‍ നമുക്ക് നല്‍കിയത് കശ്മീരാണ് ക്ഷേമേന്ദ്രന്റെ ‘ബൃഹല്‍കഥാമഞ്ജരി’യും സോമദേവന്റെ ‘കഥാസരില്‍സാഗര’വും സാഹിത്യചിന്തയില്‍ അതിമഹത്തായ ഔചിത്യസിദ്ധാന്തം അവതരിപ്പിച്ചത് ക്ഷേമേന്ദ്രനാണ് ‘ഔചിത്യവിചാരചര്‍ച്ച’. ലോകത്തിലെ സാദൃശ്യമില്ലാത്ത ചരിത്രകാവ്യം നമുക്ക് തന്നത് ‘രാജതരംഗിണി’ എഴുതിയ കല്‍ഹണന്‍ ആണ്. കിരാതാര്‍ജ്ജുനീയം എഴുതിയ മാഘനെ വിട്ടുകളയാമോ?

സര്‍വ്വോപരി കശ്മീര്‍ ഇന്ത്യയെയും ലോകത്തെയും കടപ്പെടുന്നത് സാഹിത്യപഠനത്തിന് ഏറ്റവും സഹായിക്കുന്ന ധ്വനീസിദ്ധാന്തം അവതരിപ്പിച്ച ‘ധ്വന്യാലോക’കാരനായ ആനന്ദവര്‍ദ്ധനാചാര്യനെക്കൊണ്ടാണ്. ഇതിന്റെ വ്യാഖ്യാതാവായ അഭിനവഗുപ്തനേയും വിശ്വപണ്ഡിതനായി ആദരിക്കണം. സാഹിത്യദര്‍ശനത്തിന്റെ ഇരിപ്പിടമായ വ്യംഗ്യചിന്തയില്‍ അധിഷ്ഠിതമാണ് ഈ ധ്വനിവാദം.

മറ്റുള്ളവരെപ്പറ്റിയൊന്നും വിവരിക്കുന്നില്ല. ചരിത്രവും സംസ്‌കാരവും സാഹിത്യവും ഇന്ത്യയോട് കനകച്ചങ്ങലകൊണ്ട് വരിഞ്ഞുകെട്ടിയ കശ്മീരിനെ ഒരു വര്‍ഗീയ ഭൂരിപക്ഷത്തിന്റെ പേരില്‍ വിട്ടുകൊടുക്കണമെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. വിഘടനവാദികള്‍ക്ക് നാടുവിട്ടുപോകാം. ദേശത്തെ അന്യാധീനമാക്കാന്‍ പാടില്ല.’

(ഇന്ത്യയെ ചെറുതാക്കരുത്! സുകുമാര്‍ അഴീക്കോട്)

അതുകൊണ്ട് ആര്‍ക്കും സ്ഥലം വാങ്ങാവുന്ന, ആര്‍ക്കും വന്ന് താമസിയ്ക്കാവുന്ന ആര്‍ക്കും വോട്ടുചെയ്യാവുന്ന, ആര്‍ക്കും അഭിപ്രായം പറയാവുന്ന, ആര്‍ക്കും സ്വതന്ത്രമായി ഭീതികൂടാതെ ജീവിയ്ക്കാനാവുന്ന, നിയമവാഴ്ചയുള്ള നോര്‍ത്തേണ്‍ അയര്‍ലന്‍ഡുമായി വംശഹത്യയുടേ നൂറ്റാണ്ടുകളുടെ വടുപേറുന്ന കാശ്മീരിനെ താരതമ്യപ്പെടുത്താനാവില്ല.

അതുകൊണ്ട് ശ്രീ ശേഖര്‍ കപൂര്‍, അങ്ങ് ബിബിസിയെന്ന പഴയകാല സാമ്രാജ്യത്ത കുഴലൂത്തുകാരുടെ കൊടിച്ചിപ്പട്ടിയ്ക്ക് വായടച്ച് മറുപടിപറയുമ്പോള്‍ ആ തുറന്ന് പറച്ചിലിന് നൂറായിരം നന്ദിയുണ്ട്. അല്‍പ്പം ലിബറല്‍ യോഗ്യതാപത്രസാക്ഷ്യങ്ങള്‍ കുറഞ്ഞുപോയാലും ധാര്‍മ്മികതയുടെ പക്ഷത്ത് നിലയുറപ്പിച്ചതിനു നിറയെ സ്‌നേഹമുണ്ട്.

പക്ഷേ അങ്ങ് പറഞ്ഞതിലെ ഈ ചെറിയ വ്യത്യാസം ഒരു വലിയ സത്യമായി ഒരു സമൂഹമെന്ന നിലയില്‍ തുറന്ന് പറയേണ്ട സമയമായെന്ന് കരുതുന്നതുകൊണ്ട് മാത്രം പറയുന്നു. കാശ്മീര്‍ ഇരകളായ ചിതറിയവരുടേതാണ്. വേട്ടക്കാരായ ഭീകരവാദികളുടെയല്ല.

Tags: bbcNorthern Ireland
Share171TweetSendShare

Latest stories from this section

Coimbatore car bomb blast site aftermath

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസ്: അഞ്ച് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചപ്പോൾ വെളിവായത് വൻ ഗൂഢാലോചന

എന്റെ അമ്മയുടെ സ്നേഹം കിട്ടാൻ ഭാഗ്യമില്ലായിരുന്നു; ചേച്ചിയിലൂടെ എനിക്കത് കിട്ടി; അടുത്ത ജന്മത്തിൽ ചേച്ചിയുടെ മകളായി ജനിക്കണം ; ഹൃദയസ്പർശിയായ കുറിപ്പ്

ജോലിക്ക് പോകും മുൻപ് ഭാര്യയ്ക്ക് സ്‌നേഹ ചുംബനം നൽകാറുണ്ടോ? ആയുസ് നാല് വർഷം കൂടി വർദ്ധിക്കുമെന്ന് പഠനം

ഗോധ്രയിൽ സംഭവിച്ചതെന്ത് ; കോടതിവിധിയിൽ പറയുന്നതിങ്ങനെ

Discussion about this post

Latest News

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies