തൃണമൂൽ കോൺഗ്രസ് എം.എൽ.എ.യും കൊൽക്കത്ത മുൻമേയറുമായ സോവൻ ചാറ്റർജി ബിജെപിയിൽ ചേർന്നു.നേരത്തേ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വലംകൈയായിരുന്ന സോവൻ . മുകുൾ റോയിക്കുശേഷം തൃണമൂലിൽനിന്ന് ബി.ജെ.പി.യിലെത്തുന്ന പ്രമുഖനേതാവാണ് മുൻമന്ത്രികൂടിയായ അദ്ദേഹം.
ബംഗാളിൽ മമതയുടെ ഉയർച്ചയ്ക്കുപിന്നിൽ പ്രധാനപങ്കുവഹിച്ചവരിലൊരാളാണ് സോവൻ ചാറ്റർജിയെന്ന് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് മുകുൾ റോയ് പറഞ്ഞു. രണ്ടുതവണ കൊൽക്കത്ത മേയറായിരുന്ന സോവൻ, ബെഹാല പൂർവ മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ്. അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായ ബൈശാഖി ബാനർജിയും ബി.ജെ.പി.യിൽ ചേർന്നു.
Discussion about this post