പോർട്ട് ഓഫ് സ്പെയിൻ: വിരമിക്കൽ തീരുമാനത്തിൽ മലക്കം മറിഞ്ഞ് വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിൽ. താൻ ഇപ്പോൾ വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരക്ക് ശേഷം താരം വെളിപ്പെടുത്തി.
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം പുറത്ത് വിട്ട വീഡിയോയിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്കെതിരായ കഴിഞ്ഞ മത്സരം അവസാന ഏകദിനമാണെന്ന് കരുതി ടീമും താരങ്ങളും അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയിരുന്നു. മത്സരത്തിൽ 41 പന്തിൽ നിന്ന് ഗെയിൽ 72 റൺസ് നേടിയിരുന്നു.
The question you've all been asking..has @henrygayle retired from ODI cricket?👀 #MenInMaroon #ItsOurGame pic.twitter.com/AsMUoD2Dsm
— Windies Cricket (@windiescricket) August 14, 2019
എന്നാൽ ഗെയിലിന്റെ ഇന്നിംഗ്സിനും വിൻഡീസിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. മത്സരത്തില്‍ ആറ് വിക്കറ്റ് വിജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കരിയറിലെ 43ആം ഏകദിന സെഞ്ചുറിയും സ്വന്തമാക്കി.
നേരത്തെ, ലോകകപ്പിനു ശേഷം വിരമിക്കുന്നുവെന്നു പറഞ്ഞ ഗെയില്‍ തീരുമാനം മാറ്റിയിരുന്നു. ഇന്ത്യയ്ക്കെതിരായ മത്സരത്തിന് ശേഷം വിരമിക്കുമെന്ന വാർത്തകളും നിലവിൽ താരം നിഷേധിച്ചിരിക്കുകയാണ്
Discussion about this post