നാല്പത് വര്‍ഷം കൂടുമ്പോള്‍ തുറക്കുന്ന കാഞ്ചീപുരത്തെ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താരയും വിഘ്‌നേഷും. അതിരാവിലെ തന്നെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുകയായിരുന്നു ഇരുവരും . ഇതിനോടകം തന്നെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായി.നാല്‍പത് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് അത്തി വരദര്‍ പെരുമാളിനെ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കുന്നത്. ലോകത്തിന്‍റെ പല കോണുകളിൽ നിന്നും ലക്ഷകണക്കിന് ആളുകളാണ് കാഞ്ചീപുരത്തെ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തിലെത്തുന്നത്.
കഴിഞ്ഞ ദിവസം സൂപ്പർസ്റ്റാർ രജനികാന്തും നടി തൃഷയും ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഭാര്യയ്ക്കൊപ്പമാണ് രജനി എത്തിയത്.
ക്ഷേത്രക്കുളത്തിൽ സൂക്ഷിച്ചിരിക്കുന്ന അത്തി വർദർ വിഗ്രഹം 45 വർഷം കൂടുമ്പോഴാണ് പുറത്തെടുക്കുന്നത്. പിന്നീട് 45 ദിവസം ഭക്തർക്ക് ദർശനത്തിന് അവസരം നൽകും. നാല് പതിറ്റാണ്ടിന് ശേഷം 2019 ജൂലൈ ഒന്നിനാണ് ക്ഷേത്രം ദർശനത്തിനായി തുറന്നിരിക്കുന്നത്.
Discussion about this post