പാക്കിസ്ഥാനോട് നിലപാട് കടുപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാനുമായി ഇനി ചര്‍ച്ച പാക് അധീന കശ്മീരിന്റെ കാര്യത്തില്‍ മാത്രമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. പാക്കിസ്ഥാന് എല്ലാ രാജ്യങ്ങളുടെയും വാതില്‍മുട്ടി നടക്കുകയാണെന്നും രാജ്നാഥ് പറഞ്ഞു..ഹരിയാനയിലെ പഞ്ച്കുളയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയം ആവശ്യമെങ്കില്‍ മാറ്റാമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാക്കിസ്ഥാനെതിരായ നിലപാട് കൂടുതല്‍ കടുപ്പിച്ചത്. ചര്‍ച്ച നടത്തണമെങ്കില്‍ പാക്കിസ്ഥാന് ആദ്യം ഭീകരവാദം അവസാനിപ്പിക്കണം.
ബാലാക്കോട്ടിനേക്കാള്‍ വലിയ പദ്ധതി ഇന്ത്യ നടപ്പാക്കാന്‍ പോകുന്നുവെന്നാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പറഞ്ഞത്. ഇതിനര്‍ത്ഥം ഇന്ത്യയുടെ ബാലാക്കോട്ട് നടപടി പാകിസ്ഥാന് അംഗീകരിക്കുന്നുവെന്നാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ചര്‍ച്ച നടക്കുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിന്റെ കാര്യത്തില്‍ മാത്രമായിരിക്കുമെന്നും രാജ്നാഥ് വ്യക്തമാക്കി.അതേസമയം, നിയന്ത്രണങ്ങളില്‍ അയവുവരുത്തിയ തുടങ്ങിയതോടെ കശ്മീരില്‍ ജനജീവിതം സാധാരണ നിലയിലേക്ക് വരികയാണ്.
Discussion about this post