യുപിയിലെ സഹറാൻപൂരിൽ മാധ്യമപ്രവർത്തകനെയും സഹോദരനെയും വെടിവച്ച് കൊന്നു. ദൈനിക് ജാഗരൺ പത്രത്തിന്റെ ലേഖകനായ ആശിഷ് ജൻവാനിയും സഹോദരൻ അശുതോഷുമാണ് കൊല്ലപ്പെട്ടത്. ആശിഷിന്റെ ആറ് മാസം ഗർഭിണിയായ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു.
Journalist Ashish Janwani and his brother shot dead by unidentified assailants in Saharanpur. Police begin investigation. pic.twitter.com/NsWtcrDhxO
— ANI UP/Uttarakhand (@ANINewsUP) August 18, 2019
മദ്യമാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.മദ്യമാഫിയയിൽ നിന്ന് ഭീഷണി നേരിടുന്ന പത്രപ്രവർത്തകനായിരുന്നു ആശിഷ്. ആശിഷിന്റെ അയൽവാസിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സഹറാൻപൂർ പൊലീസ് പറയുന്നത്.യുപി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. D അതേസമയം വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്റെയും സഹോദരന്റെയും കുടംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം യുപി സർക്കാർ പ്രഖ്യാപിച്ചു.
Discussion about this post