പ്രധാനമന്ത്രി നരേന്ദ്ര വാഗ്ദാനം ചെയ്ത അച്ഛാദിന്‍ വരാന്‍ 25 വര്‍ഷം വേണ്ടിവരുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ബ്രീട്ടീഷ് രാജിനു മുന്‍പ് ആഗോളതലത്തില്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന അഭിമാനം തിരിച്ചുകൊണ്ടുവരുന്ന കാലമാണ് അച്ഛാദിന്‍ എന്നതിന്റെ വിശാലമായ അര്‍ത്ഥം.
ഇന്ത്യയെ ഏറ്റവും വലിയ ലോക ശക്തിയാക്കാന്‍ അഞ്ച് വര്‍ഷത്തെ ഭരണം മതിയാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യത്തെ അഞ്ചു വര്‍ഷകാലത്തെ ഭരണത്തിലൂടെ നാണ്യപെരുപ്പം കുറയ്ക്കാനും, അതിര്‍ത്തി സംരക്ഷണം ഉറപ്പുവരുത്താനും ശക്തമായ വിദേശ നയങ്ങള്‍ രൂപീകരിക്കാനും സാമ്പത്തിക വുകസനം നേടാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ദാരിദ്രം നിര്‍മ്മാര്‍ജ്ജനം ചെയ്യാനും ബിജെപി സര്‍ക്കാരിന് സാധിക്കും. പഞ്ചായത്ത് തലം മുതല്‍ ലോക്സഭ വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും 25 വര്‍ഷക്കാലം ജയിക്കുകയാണെങ്കില്‍ ഇന്ത്യ ലോകഭൂപടത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷായുടെ പ്രസ്താവനയെ തുടര്‍ന്ന് ആരോപണങ്ങളുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. എന്നാല്‍ ഇന്ത്യയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ സമയം എടുക്കുമെന്ന് മാത്രമാണ് അമിത് ഷാ പറഞ്ഞതെന്ന് ബിജെപി വ്യക്തമാക്കി. പ്രസംഗത്തില്‍ അച്ഛാദിന്‍ എന്ന പരാമര്‍ശം ഉണ്ടായിട്ടില്ല എന്നാണ് ബിജെപിയുടെ വാദം.
Discussion about this post