വ്യോമസേനയ്ക്ക് കരുത്തേകാന്‍ കൂടുതല്‍ സുഖോയ് യുദ്ധവിമാനങ്ങള്ക്ക വാങ്ങാന്‍ തീരുമാനം. പഴക്കം ചെന്ന ജാഗ്വര്‍ വിമാനങ്ങളുടെ എന്ജിന് നവീകരിക്കാനുള്ള തീരുമാനം മാറ്റിവച്ചാണ് പകരം പുതിയ സുഖോയ് 30 എംകെഐ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. നവീകരണം നിര്‍ത്തുന്നതോടെ ജാഗ്വര്‍ വ്യോമസേനയുടെ യുദ്ധമുഖത്തു നിന്നും ക്രമേണ നീക്കം ചെയ്യും. കാലപ്പഴക്കം ചെന്ന മിഗ് 21, 27 വിമാനങ്ങളും വരും വര്‍ഷങ്ങളില്‍ ഒഴിവാക്കും
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്( എച്ച്എഎല്‍) ആണു സുഖോയ് നിര്‍മ്മിക്കുന്നത്. റഷ്യയുടെ സഹായത്തോടെ നിലവിലുള്ള സുഖോയ് വിമാനങ്ങളുടെ ആയുധ, സാങ്കേതിക സംവിധാനങ്ങള്‍ക്ക് കരുത്തുറ്റത്താക്കാനും പരിഗണനയിലുണ്ട്.
സുഖോയ് 30 എംകെഐ, ജാഗ്വർ എന്നിവയ്ക്കു പുറമേ, മിഗ് 21, മിഗ് 27, മിഗ് 29, മിറാഷ് 2000 എന്നിവയാണു സേനയുടെ പക്കലുള്ളത്. കാലപ്പഴക്കം ചെന്ന മിഗ് 21, 27 വിമാനങ്ങൾ വരും വർഷങ്ങളിൽ ഘട്ടം ഘട്ടമായി ഒഴിവാക്കും
‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലുൾപ്പെടുത്തി വിദേശ പങ്കാളിത്തത്തോടെ 114 യുദ്ധവിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതിക്കു പ്രതിരോധ മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്.
Discussion about this post