ജമ്മു കശ്മീരിലെ ബാരാമുളളയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഏറ്റുമുട്ടിലിനെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്. തീവ്രവാദികളുടെ സാന്നിധ്യം ഈ മേഖലയിൽ ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടന്ന തിരച്ചിലിലും വെടി വയ്പിലുമാണ് തീവ്രവാദി കൊല്ലപ്പെട്ടത്. പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ വെടി നിർത്തൽ നിയമം ലംഘിച്ചിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമുളള ഗ്രാമങ്ങളെ ലക്ഷ്യമാക്കി നടത്തിയ വെടിവയ്പിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കൃഷ്ണ ഘാട്ടി സെക്ടറിൽ അതിർത്തിയ്ക്കപ്പുറത്ത് നിന്ന് വെടിവയ്പ്പ് ഉണ്ടായത്. ഉടനെ തന്നെ സൈന്യം തിരിച്ചടിയ്ക്കുകയായിരുന്നു.
Discussion about this post