കോന്നി: ധീര ബലിദാനി സ്വർഗ്ഗീയ വിശാൽ പഠിച്ച കലാലയത്തിൽ എസ് എഫ് ഐയെ നിലംപരിശാക്കി എ ബി വി പി. കോന്നി എം എം എൻ എസ് എസ് കോളേജിൽ നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ പാനലിനെതിരെ ഗംഭീര വിജയമാണ് എ ബി വി പി സ്വന്തമാക്കിയത്. എ ബി വി പിയുടെ വിജയത്തെ തുടർന്ന് പ്രവർത്തകർ കോളേജിലും പട്ടണത്തിലും ആഹ്ളാദ പ്രകടനം നടത്തി.
ഈ വിജയം വിശാലിന്റെ ധീരോദാത്ത സ്മൃതികൾക്ക് മുന്നിൽ സമർപ്പിക്കുന്നതായി എ ബി വി പി അറിയിച്ചു. 2012 ജൂലൈ 17 നായിരുന്നു ചെങ്ങന്നൂർ കൃസ്ത്യൻ കോളേജിൽ വെച്ച് പോപ്പുലർ ഫ്രണ്ട്- എസ് ഡി പി ഐ ഭീകരവാദികളുടെ കൊലക്കത്തിക്ക് ഇരയായി വിശാൽ കൊല്ലപ്പെട്ടത്.
എ ബി വി പി നേടിയ ഈ വിജയത്തെ സംസ്ഥാന- ദേശീയ നേതാക്കൾ അനുമോദിച്ചു.
Discussion about this post