സാമൂഹ്യ മാധ്യമങ്ങളിലെ മോദി ഭക്തര്‍ ലൈംഗികപരമായ മോഹഭംഗം സംഭവിച്ചവരാണെന്നും ഇംഗ്ലീഷ് അറിയാത്തവരാണ് എന്നുമുള്ള എഴുത്തുകാരന് ചേതന്‍ ഭഗത്തിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം.ദൈനിക് ഭാസകറിലെ ലേഖനത്തിലാണ് മോദിയെ പിന്തുണക്കുന്നവര്‍ക്കെതിരെ ചേതന്‍ ഭഗത് വിമര്‍ശനം ഉന്നയിച്ചത്.
സാമൂഹ്യ മാധ്യമങ്ങളിലെ മോദി-ഹിന്ദുത്വ ഭക്തര്‍ ലൈംഗിക മോഹഭംഗം ബാധിച്ചവരാണെന്നാണ് ചേതന്‍ അഭിപ്രായപ്പെട്ടത്.ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാന്‍ അറിയാത്താതിനാലും സ്ത്രീകളോട് സംസാരിക്കാന്‍ അറിയാത്തതിനാലും അപകര്‍ഷതാബോധം ബാധിച്ച ഇത്തരക്കാര്‍ ദേശസ്നേഹത്തിന്റെ മുഖംമൂടി അണിയുകയാണ്. ഇന്ത്യ പറയത്തക്ക അടിസ്ഥാന സൗകര്യങ്ങളില്ലാത്ത, ശാസ്ത്രീയ-കായിക-പ്രതിരോധ- ക്രിയാത്മക മേഖലകളില്‍ അധികം നേട്ടങ്ങളില്ലാത്ത മൂന്നാം ലോക രാഷ്ട്രമാണെന്നും ഇവര്‍ക്കറിയാം എന്നും ചേതന്‍ ഭഗത് തന്റെ ലേഖനത്തില്‍ പറയുന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ അല്ലെങ്കില്‍ ഭക്തര്‍ ഹിന്ദുത്വ വാദികളോ വിശ്വ ഹിന്ദു പരിഷത്ത് അംഗങ്ങളോ അല്ല. അവരുടെ യഥാര്‍ത്ഥ ലക്ഷ്യം രാജ്യ നിര്‍മ്മാണവും രാജ്യത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കലുമാണ് എന്നും ചേതന്‍ ഭഗത് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ രംഗത്തു വന്നു. ഇംഗ്ലീഷ് സംസാരിക്കാത്തവരെ തരം താഴ്ത്തി സ്വയം ശ്രേഷ്ഠനാണ് എന്ന് ഭാവിക്കാനാണ് ചേതന്റെ ശ്രമമെന്ന് അടക്കമുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ മോശമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നവരേയും സ്ത്രീകളെ ഉന്നം വച്ചുള്ള പോസ്റ്റുകളുടേയും അടിസ്താനത്തിലാണ് തന്റെ ലേഖനം എന്നാണ് ചേതന്‍ ഭഗത്തിന്റെ വാദം. ഇത് ജനാധിപത്യത്തിന് നല്ലതല്ല.ഇതിലൂടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളുടെ ഉദ്ദേശം തന്നെ ഇല്ലാതാകും. സധൈര്യം ഹിന്ദി സംസാരിക്കുന്ന പൗരന്മാരെ താഴ്ത്തിക്കെട്ടാന്‍ താന്‍ ശ്രമിച്ചില്ല എന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
Discussion about this post