ബാര്‍ ഉടമകള്‍ക്കായി സുപ്രീം കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയെ വിലക്കില്ലെന്ന് സൂചന. ബാര്‍ ഉടമകള്‍ക്കായി ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് റോത്തഗി നിയമമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കൈമാറി.താന്‍ ഹാജരാകുന്നത് എജിയുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാകില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് റോത്തഗി ആവശ്യം ഉന്നയിച്ചത്. താന്‍ തന്നെ ഹാജരാകണമെന്ന് ബാര്‍ ഉടമകള്‍ നിര്‍ബന്ധിക്കുന്ന സാഹചര്യത്തില്‍ തന്നെ അതിന് അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.
കേസില്‍ ബാര്‍ ഉടമകള്‍ക്കായി എജി ഹാജരാകുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
Discussion about this post