പത്തനംതിട്ട കോന്നിയില്‍ നിന്നു കാണാതായ വിദ്യാര്‍ഥിനികളെ പാലക്കാട് റയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.മരണകാരണം സാമ്പത്തിക ഞെരുക്കം മൂലമാണെന്ന പോലീസ് വാദം ബന്ധുക്കള്‍ നിഷേധിച്ചു. പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടില്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെതിരെ ശാസ്ത്രീയ അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
അന്വേഷണസംഘം പാലക്കാട് ജംങ്ഷന് റയില്‍വേ സ്റ്റേഷനിലെ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കും.തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ ബെംഗളൂരുകന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസും ഇതിനു ശേഷം ഡല്‍ഹിതിരുവനന്തപുരം കേരള എക്സ്പ്രസും പാലക്കാട് വിട്ട സമയങ്ങള്‍ക്കിടയിലെ ക്യാമറാ ദൃശ്യങ്ങളുടെ പകര്‍പ്പും റയില്‍വേയോടു പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.ഐലന്‍ഡ് എക്സ്പ്രസില്‍നിന്നു വിദ്യാര്‍ഥിനികള്‍ പാലക്കാട്ട് ഇറങ്ങിയിട്ടുണ്ടോ എന്ന സംശയം തീര്‍ക്കാനാണിത്.
അതേസമയം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആര്യയെ ന്യൂറോ ഐ.സി.യുവിലേക്ക് മാറ്റിയതായി ആശുപത്രി ആധികൃതര്‍ അറിയിച്ചു.
Discussion about this post