ഗോമാംസ ഭക്ഷണത്തിനെതിരായ നിലപാട് ആവർത്തിച്ച് പരിസ്ഥിതി പ്രവർത്തകനും പ്രസിദ്ധ ഹോളിവുഡ് താരവുമായ ലിയനാർഡോ ഡികാപ്രിയോ. വിഷയത്തിലെ ഇന്ത്യൻ സംഘടനയായ ആർ എസ് എസിന്റെ നിലപാടിനോടുള്ള അനുഭാവം ആവർത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഡികാപ്രിയോയുടെ നിലപാടിനൊപ്പം നിൽക്കുന്നതായി സർ റിച്ചാർഡ് ബ്രാൺസണും ഡേവിഡ് ആറ്റൻബറോയും അറിയിച്ചു.
ഗോമാംസ ഭക്ഷണം ഗുരുതരമായ പാരിസ്ഥിതിക- ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായും താരം പറഞ്ഞു. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് ആവർത്തിച്ചത്.
ഗോമാംസ ഭകഷണം നിഷിദ്ധമാണെന്ന ഹൈന്ദവ സങ്കൽപ്പത്തെ താൻ ബഹുമാനിക്കുന്നുവെന്ന് നേരത്തെ തന്നെ ലിയനാർഡോ ഡി കാപ്രിയോ വ്യക്തമാക്കിയിരുന്നു. ഗോമാംസ വ്യവസായം ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിലെ 65 ശതമാനത്തിനും കാരണമാകുന്നതായും ഡികാപ്രിയോ അഭിപ്രായപ്പെട്ടു.
ഗോമാംസ ഭക്ഷണത്തിന്റെ ദൂഷ്യവശങ്ങൾ വിശദീകരിക്കുന്ന ;കൗസ്പിറസി: ദി സസ്റ്റൈനബിലിറ്റി സീക്രട്ട്’ എന്ന ഡോക്യുമെന്ററിയും ലിയനാർഡോ ഡികാപ്രിയോ നിർമ്മിച്ചിട്ടുണ്ട്. ആഗോള താപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും എതിരായി പ്രവർത്തിക്കുന്ന താരം മൃഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്ന സാമൂഹ്യ പ്രവർത്തകൻ കൂടിയാണ്.
2016 ജൂലൈ മാസത്തിൽ യു കെയിൽ വെച്ച് നടന്ന ഹിന്ദു സ്വയംസേവക സംഘത്തിന്റെ 50ആമത് വാർഷികത്തിന് ലിയനാർഡോ ഡി കാപ്രിയോ ആശംസകൾ അറിയിച്ചിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അന്താരാഷ്ട്ര സംഘടനാ രൂപമാണ് ഹിന്ദു സ്വയംസേവക സംഘം.
Discussion about this post