തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപ്പതിപ്പ് ചോര്‍ന്നതിന്റെ ഉറവിടം തനിക്കറിയാമെന്നു ഗണേഷ്കുമാര്. ഈ വിവരം ആന്റി പൈറസി സെല്ലിനെ അറിയിക്കും.
ചോര്‍ച്ചയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ല. പകരം പൈറസിയുടെ പേരില്‍ പാവപ്പെട്ട സി.ഡികടക്കാരെ ദ്രോഹിക്കുകയാണ്. സിനിമക്കാര്‍ തന്നെയാണ് സിനിമപ്രതിസന്ധി സൃഷ്ടിക്കുന്നത്. നാട്ടിന്‍പുറത്തുകാര്‍ക്കും പുതിയ സിനിമ കാണാന്‍ ആഗ്രഹമുണ്ട്. സിനിമ റിലീസ് വലിയ തിയേറ്ററില്‍ മാത്രമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും കെ.ബി.ഗണേഷ്കുമാര് പറഞ്ഞു.
Discussion about this post