കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ് പേയിയുടെ വസതിയിലേക്ക് മാറി. കൃഷ്ണമേനോൻ മാർഗിലുളള വസതിയിലേക്കാണ് മാറിയത്. അക്ബർ റോഡ് വസതി 11 ലായിരുന്നു ഷാ നേരെത്തെ താമസിച്ചിരുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും ബി.ജെ.പി അധികാരത്തിലെത്തിയതിനെ തുടർന്നാണ് ആഭ്യന്തരമന്ത്രിയ്്ക്ക് വാജ് പേയിയുടെ ബംഗ്ലാവ് അനുവദിച്ചത്.കഴിഞ്ഞ വർഷം വാജ് പേയിയുടെ മരണത്തെ തുടർന്ന് കൃഷ്ണമേനോൻ മാർഗ് വസതി ഒഴിഞ്ഞു കിടക്കുകയായിരുന്നു.
Discussion about this post