കരിയറിന്റെ തുടക്കകാലത്ത് താൻ നേരിടേണ്ടി വന്ന കാസ്റ്റിങ്ങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് വിദ്യാ ബാലൻ.പിങ്ക്വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
”ഒരു ദിവസം ഞാൻ ഓർക്കുന്നു. ചെന്നൈയിൽ വച്ച് ഒരു സംവിധായകൻ എന്നെ കാണാൻ വന്നു. ഞാൻ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് അവിടെ എത്തിയതായിരുന്നു. നമുക്ക് കോഫി ഷോപ്പിൽ വച്ച് സംസാരിക്കാം എന്നു ഞാൻ പറഞ്ഞു. എന്നാൽ, വേണ്ട എന്റെ മുറിയിലേയ്ക്ക് പോകാം എന്നായിരുന്നു അയാളുടെ മറുപടി. ഇവിടെ കുറേ ആൾക്കാരുണ്ട് അതുകൊണ്ട് മുറിയിൽ പോകാം എന്ന് അയാൾ നിർബന്ധിച്ചുകൊണ്ടിരുന്നു.
ഞാൻ അപ്പോൾ ഒരു കാര്യം ചെയ്തു. വാതിൽ തുറന്നിട്ടു. പിന്നെ അഞ്ച് മിനിറ്റ് കൊണ്ട് അയാൾ അപ്രത്യക്ഷനായി. അയാൾ ഒന്നും പറഞ്ഞില്ല. അത്തരത്തിൽ ഒരു മോശം അനുഭവം മാത്രമാണ് എനിക്ക് ഉണ്ടായത്”,
നായികയ്ക്ക് ചേര്‍ന്ന രൂപമല്ല തന്റേതെന്ന് പറഞ്ഞ് ഒരു നിര്‍മ്മാതാവ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതായും വിദ്യ പറഞ്ഞു.ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കാണിച്ച് എന്നെ നായികയാക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്നും സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്നും നിര്‍മ്മാതാവ് പറഞ്ഞു.
Discussion about this post