സിനിമയിലെ ബോൾഡ് ആന്റ് ബ്യൂട്ടിയാണ് അമല പോൾ. മലയാളത്തിലും മറ്റ് ഭാഷകളിലും ഒട്ടേറെ ശ്രദ്ദേയമായ കഥാപാത്രങ്ങൾ അമല പോൾ ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വ്യക്തി ജീവിതത്തിലെയും സിനിമാ ജീവിതത്തിലെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഈയടുത്താണ് താരം രണ്ടാമതും വിവാഹിതയായതും ഒരു കുഞ്ഞിന് ജന്മം കൊടുത്തതും.
ഇലൈ എന്നാണ് തന്റെ മകന് പേരിട്ടിരിക്കുന്നത്. ഗർഭകാലവും പ്രസവവും മകന്റെ വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മകൻ പിറന്ന് അൽപ്പ ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ ഉൾപ്പെടെ താരം സജീവമായിരുന്നു. തന്റെ അവസാന ചിത്രമായ ലെവൽ ക്രോസിന്റെ പ്രൊമോഷൻ പരിപാടികളില്ലൊം താരം സജീവമായി എത്തിയിരുന്നു.
ഇപ്പോഴിതാ പൊങ്കലിനോടനുബന്ധിച്ച് മകനോടൊപ്പം പോസ് ചെയ്ത അമല പോളിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.. മണിക്കൂറുകൾക്ക് മുമ്പ് അമല പോൾ പോസ്റ്റ് ചെയ്ത ഇലൈയ്‌ക്കൊപ്പമുള്ള ചിത്രം മൂന്ന് ലക്ഷം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. അമ്മയുടെ ഫോട്ടോ കോപ്പിയാണ് മകനെന്നായിരുന്നു പലരുടെയും കമന്റുകൾ. മുണ്ടുടുത്തപ്പോൾ വാവ എന്തൊരു ക്യുട്ട് ആണ്, ക്യൂട്ട് ബേബി, ക്യുട്ട് മം, എന്നുൾപ്പെടെ കമന്റുകൾ വന്നിട്ടുണ്ട്.
അമല പോളിനെ പ്രശംസിച്ചും നിരവധി പേർ കമന്റുകൾ ഇട്ടിട്ടുണ്ട്. ഗർഭിണിയായി ഇരിക്കുമ്പോഴും വസ്ത്രധാരണത്തിന് ശേഷവും അമലയുടെ വസ്ത്രധാരണത്തെ കുറിച്ച് രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, തനിക്ക് കംഫർട്ടബിൾ ആയ വസ്ത്രങ്ങളാണ് താൻ ധരിക്കാറുള്ളതെന്നും സൈബർ ആക്രമണങ്ങൾ തന്നെ ബാധിക്കാറില്ലെന്നും അമല പറഞ്ഞിരുന്നു. ഇേപ്പാഴിതാ.. താരത്തിന്റെ മാറ്റത്തെ കുറിച്ചാണ് പലരും പ്രശംസിക്കുന്നത്. ഇത്രയും പെട്ടെന്ന് എങ്ങനെയാണ് ഈ മാറ്റം ഉണ്ടായത് എന്നാണ് പലരും ചോദിക്കുന്നത്. എന്തൊരു ക്യൂട്ട് ആണെന്നും എന്ത് മാറ്റമാണ് വന്നതെന്നും കമന്റുകൾ വന്നിട്ടുണ്ട്.
Discussion about this post