ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോയമ്പത്തൂരിലെ വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ നടത്തി്. ഐഎസുമായി ബന്ധം ഉള്ളവരെ കണ്ടെത്താനാണ് പരിശോധന. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ തമിഴ്നാട് പൊലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്. വേളാങ്കണി പള്ളിയില്‍ ഉള്‍പ്പടെ ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. കഴിഞ്ഞ ദിവസം കാഞ്ചിപുരത്തിന് സമീപം ക്ഷേത്രത്തില്‍ സ്ഫോടനം നടന്നിരുന്നു. സമീപത്ത് നിന്ന് സ്ഫോടകവസ്തുക്കളും കണ്ടെത്തി. ഇതും എന്‍ഐഎ ഗൗരവത്തിലെടുത്തിട്ടുണ്ട്.
ശ്രീലങ്കയില്‍ പള്ളിയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ ഏഴിടങ്ങളില്‍ എന്‍.ഐ.എ ജൂണ്‍ ആദ്യവാരം റെയ്ഡ് നടത്തിയിരുന്നു. അന്ന് പരിശോധന നടത്തിയ നാല് വീടുകളില്‍ ഇന്നും റെയ്ഡ് നടത്തുന്നുണ്ട്.ലങ്കന്‍ സ്ഫോടനത്തിന്റെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്ന എന്‍.ഐ.എ സംഘമാണ് പരിശോധന നടത്തുന്നത്. ലങ്കന്‍ സ്ഫോടനവുമായി കേരളത്തിലുള്ള ചിലര്‍ക്ക് ബന്ധമുണ്ടോ എന്നതും സംഘം അന്വേഷിക്കുന്നുണ്ട്. ഐഎസില്‍ ചേരുന്നതിനായി കേരളത്തില്‍ നിന്ന് പോയ സംഘം ലങ്ക വഴിയാണ് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മറ്റും കടന്നത്.
Discussion about this post