മുംബൈ:റംസാനില്‍ ബീഫ് കഴിക്കാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അന്‍സാരി മുഹമ്മദ് ഉമര്‍ എന്നയാളാണ് ബീഫ് നിരോധനത്തിനതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
റംസാന് പ്രമാണിച്ചു ബീഫ് തയാറാക്കാനും മാംസം കയറ്റുമതി ചെയ്യാനും അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. മൃഗസംരക്ഷണനിയമം ഭേദഗതി ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
Discussion about this post