കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്ന്ന് ഇന്ത്യൻ മരുന്നുകൾക്ക് ഏർപ്പെടുത്തിയ ഇറക്കുമതി നിയന്ത്രണം പാക്കിസ്ഥാൻ നീക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ജീവൻരക്ഷാ മരുന്നുകൾക്കും മറ്റ് ഫാർമസ്യൂട്ടിക്കൽ ഉപകരണങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി.
ഇന്ത്യയിൽ നിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യാത്ത സാഹചര്യം പാകിസ്ഥാനിലെ ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്.
കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കുകയും മൊബൈൽ ഫോൺ – ഇന്റർനെറ്റ് സൗകര്യം വിച്ഛേദിക്കുകയും ചെയ്ത നരേന്ദ്ര മോദി സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് പാക്കിസ്ഥാൻ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങളുടെ ഇറക്കുമതി ആഗസ്റ്റ് 9 മുതൽ തൽക്കാലത്തേക്ക് നിർത്തിവെച്ചത്. ഇതിനുപുറമെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള കാംപെയ്നും പാകിസ്ഥാനിൽ നടക്കുന്നുണ്ട്.
Discussion about this post