ജപ്പാനിലെ ടോക്കിയോയിൽ എത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ ‘ജയ് ശ്രീ റാം’, ‘വന്ദേമാതരം’, ‘ഭാരത് മാതാ കി ജയ്’ എന്നിവ മുഴക്കി വരവേൽപ്പ്. പ്രതിരോധ മന്ത്രി എത്തിയതും ചുറ്റു കൂടിയവർ ജയ്ശ്രീറാം വിളി തുടങ്ങി. വാർത്ത ഏജൻസി എൻ ഐഎ വീഡിയോ പുറത്തു വിട്ടതോടെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി.
WATCH: 'Jai Sri Ram', 'Vande Mataram' and 'Bharat Mata ki Jai' slogans raised as Defence Minister Rajnath Singh arrives in Tokyo,Japan (September 3) pic.twitter.com/OeN1cbz3t5
— ANI (@ANI) September 5, 2019
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുന്നോട്ട് നടന്നു പോകുമ്പോൾ തമാശകൾ പറയുന്നത് വീഡിയോയിൽ കാണാം. രാജ്നാഥ് സിംഗിനെ കണ്ട ആഹ്ലാദത്തിലാണ് കൂടെ ഉണ്ടായിരുന്നവർ മുദ്രവാക്യം വിളിച്ച് സ്വാഗതം ചെയ്തത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച ടോക്കിയോയിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് പ്രദേശത്തെ ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു. കശ്മീരിൽ ഇടപെടാൻ പാക്കിസ്ഥാന് അവകാശമില്ല. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കശ്മീരെന്നും അബെയോട് പ്രതിരോധമന്ത്രി പറഞ്ഞു. ജപ്പാൻ പ്രതിരോധമന്ത്രി തകേഷി ഇവായുമായും വിവിധ വിഷയങ്ങളിൽ പ്രതിരോധമന്ത്രി ചർച്ച നടത്തി.
Discussion about this post